Advertisement

ഗ്യാസ് സിലിണ്ടർ മോഷണം പ്രതിയെ പിടിച്ചു

തിരുവനന്തപുരം: ജഗതി ഡിപിഐ ജംഗ്ഷനിലുള്ള രജനി ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷണം ചെയ്തെടുത്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ.

തൈക്കാട് വില്ലേജിൽ കരമന വാർഡിൽ തെലുങ്ക് ചെട്ടി തെരുവിൽ മാരിയപ്പൻ മകൻ കാർത്തിക് ആണ് പോലീസ് പിടിയിലായത്

സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറിച്ചുവിട്ട ഗ്യാസ് കുറ്റികൾ പോലീസ് റിക്കവറി ചെയ്തിട്ടുണ്ട്

എസിപി സ്റ്റുവർട്ട് കീറിന്റെ നേതൃത്വത്തിൽ സിഐ വിമൽ എസ് ഐ മാരായ വിപിൻ ഷിജു സിപിഎം മാരായ രഞ്ജിത്ത് സാജൻ ഡിക്സൺ അരുൺ ഹൈനസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *