

കേരള പോലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ പോൾ ബ്ലഡ് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 ന്റെ ഉദ്ഘാടനം 2026 ഒക്ടോബർ 21 രാവിലെ 9ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി റവാടാ ആസാദ്ചന്ദ്രശേഖർ നിർവഹിക്കുന്നു.
കേരള പോലീസിന്റെ പോൾ ബ്ലഡ് പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണ് സംരക്ഷ 2026 മെഗാ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്

ഒക്ടോബർ 21ന് സംസ്ഥാനത്ത് നടക്കുന്ന പോലീസ് രക്തസാക്ഷി സ്മൃതി ദിനത്തോടനുബന്ധിച്ചാണ് എല്ലാ പോലീസ് സബ് ഡിവിഷനുകൾ ബറ്റാലിയനുകൾ മറ്റ് പോലീസ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. സന്നദ്ധ രക്തദാനം എന്ന ജീവൻ രക്ഷാ പദ്ധതിയിലൂടെ രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയെ ആദരിക്കുക എന്ന മഹത് കർമ്മമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞവർഷവും ഇത്തരത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 884 പോലീസ് സേന അംഗങ്ങൾ ഉൾപ്പെടെ 1472 പേർ രക്തദാതാക്കൾ ആയി. സംസ്ഥാന വ്യാപകമായി 65 ഓളം രക്തദാന ക്യാമ്പുകൾ ആണ് സംരക്ഷിയുടെ ഭാഗമായി കഴിഞ്ഞ വർഷം സംഘടിപ്പിച്ചത്






Leave a Reply