എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ രാജ്യവ്യാപകമായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണ്ണത ക്യാമ്പയിൻ സംഘടിപ്പിക്കും.
കേരളത്തിൽ സംസ്ഥാനതല ബാങ്ക് സമിതി (SLBC),സംസ്ഥാന ഗവൺമെന്റ് ലീഡ് ഡിസ്ട്രിക്ട് മാനേജർമാർ(LDMS), ജില്ലാ ഭരണകൂടങ്ങൾ ബാങ്കുകൾ എന്നിവയുടെ ഏകോപനത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പയിൻ കാലയളവിൽ ഓരോ ഗ്രാമപഞ്ചായത്തിലും നഗര തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നു എന്ന് ഉറപ്പാക്കും.

പ്രധാനമന്ത്രി ജനതൻ യോജന(PMJJBY ), പ്രകാരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുക പ്രത്യേകിച്ച് അതീവ ദുർബല ഗോത്ര വിഭാഗങ്ങളിലെ കുടുംബങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക,പ്രധാന മന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന(APY) എന്നിവയിൽ അർഹരായവരെ അംഗങ്ങൾ ആക്കുക, നിലവിലുള്ള അക്കൗണ്ടുകളുടെ റി കെവൈസി നടപടികൾ പൂർത്തിയാക്കുക, പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കുക,അവകാശവാദവും ഉന്നയിക്കപ്പെടാത്ത സാമ്പത്തിക ആസ്തികൾ കണ്ടെത്തി തിരികെ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക,ബാങ്ക് അക്കൗണ്ടുകളിലും മറ്റ് അർഹമായ ബാങ്കിംഗ് സൗകര്യങ്ങളിലും നോമിനേഷൻ ചേർക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. സാമ്പത്തിക സാക്ഷരതയെക്കുറിച്ചും ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനെക്കുറിച്ചും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
അർഹരായ എല്ലാ പൗരന്മാരും ക്യാമ്പുകളിൽ പങ്കെടുത്ത ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എസ് എൽ ബി സി കേരളം അഭ്യർത്ഥിച്ചു. ബാങ്കിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനും അർഹമായ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും പൊതുജനങ്ങൾക്ക് ക്യാമ്പയിൻ കാലയളവിൽ അതത് ബാങ്ക് ശാഖകളെ സമീപിക്കാം.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയിൽ അംഗത്വം നൽകുന്നത് ഗുണഭോക്താവിന്റെ വ്യക്തമായ സമ്മതം ലഭിച്ചതിനുശേഷം മാത്രമായിരിക്കും.






Leave a Reply