
യുപിഐ ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എംഡിആർ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ കേരളത്തിലെ വ്യാപാരികളുടെ പ്രതിഷേധം.
യുപിഐ ഇന്ന് ഇന്ത്യയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് പണം കയ്യിൽ വേണ്ടതില്ല ചില്ലറയുടെ പ്രശ്നമില്ല ഇടപാട് വേഗത്തിൽ പൂർത്തിയാക്കാം അധിക ഫീസ് നൽകേണ്ടതില്ല ഈ സൗകര്യങ്ങളാണ് യുപിഐയെ ജനപ്രിയമാക്കിയത്. എന്നാൽ ഇപ്പോൾ 2000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദേശവ് വ്യാപാരി ഇടപാടുകൾക്ക് 0.4% എം ഡി ആർ ഏർപ്പെടുത്തുകയാണ്. 75,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ എന്ന പരിധിയുമുണ്ട്. ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈ പീസ് ഈടാക്കില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത് പക്ഷേ അതിന്റെ സാമ്പത്തിക ഭാരം വ്യാപാരം.

ഒരു ഇടപാടിൽ 40 രൂപ അല്ലെങ്കിൽ 100 രൂപ എന്നത് ചെറിയ തുകയായി തോന്നാം. എന്നാൽ ദിവസവും നൂറുകണക്കിന് ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഒരു വ്യാപാരിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ചിലവായി വരും. ഈ വിഷയത്തിൽ വ്യാപാരികളുടെ ആശങ്ക കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഓഗസ്റ്റ് മാസത്തിൽ ഡൽഹിയിലെത്തി കേന്ദ്ര ധന്യ മന്ത്രിയെ നേരിൽ കണ്ടു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് രാജു അപ്സര. എന്നാൽ ഇപ്പോൾ വാഗ്ദാനം ലംഘിച്ചിരിക്കുകയാണ്.
ഇത് ഒരു ചെറിയ ഫീസ് പ്രശ്നമല്ല, ഒരു വർഷം ഇതിലൂടെ വിനിമയം ചെയ്യപ്പെട്ട പണത്തിന്റെ തുക എത്ര ആണെന്ന് അറിയാമോ 314 ലക്ഷം കോടി രൂപ. ഒരുമാസം തന്നെ 30 ലക്ഷം കോടി രൂപയോളം ഈ യുപിഐ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. അതായത് യുപിഐ ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ പ്രധാന അടിസ്ഥാന സൗകര്യമാണ്. അതിനാൽ അതിന്റെ ചെലവ് ഘടനയിൽ വരുത്തുന്ന മാറ്റവും ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. ഡിജിറ്റൽ യുടെ വളർച്ചയ്ക്ക് വർഷങ്ങളായി സംഭാവന നൽകിയ ചെറുകിട വ്യാപാരികളുടെ മേൽ മാത്രം പുതിയ സാമ്പത്തിക ഭാരം എന്തിന്?
ഇവിടെ നേട്ടം ആർക്കാണ് എന്നത് വളരെ പ്രസക്തമാണ്. ഫോൺ ഗൂഗിൾ പേ തുടങ്ങിയ പ്രധാന ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ വിദേശ മൂലധനത്തിന്റെ ഗണ്യമായ പങ്കാളിത്തമുണ്ട്. ബോൾ മാർട്ടിനും ഗൂഗിൾ പേയുടെ മാതൃസ്ഥാപനമായ ഗൂഗിളിനും സാമ്പത്തിക താൽപര്യമുണ്ട്. യുപിഐ ഇടപാടുകളുടെ ശൃംഖലയിൽ നിർണായ പങ്കു വഹിക്കുന്ന ചില ബാങ്കുകളിലും വിദേശ നിക്ഷേപ പങ്കാളിത്തം നിലനിൽക്കുന്നു. അതിനാൽ എംഡിആർ വഴി സൃഷ്ടിക്കപ്പെടുന്ന പുതിയ വരുമാനത്തിന്റെ ഒരു ഭാഗം വിദേശനിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാണ്. വരാനിരിക്കുന്ന ഇന്ത്യ അമേരിക്ക വ്യാപാര കരാറുമായി ഈ നയമാറ്റത്തിന് ബന്ധമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല.
ഈ സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് ലോകഭവൻ മാർച്ച് നടത്തുന്നത് സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനം വ്യക്തമാക്കി.
പ്രേമചന്ദ്രൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകും സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുന്നു.
യുപിഐ ഇടപാടുകളിൽ വ്യാപാരികൾക്ക് മേൽ ഏർപ്പെടുത്തുന്ന എംഡിആർ പിൻവലിക്കുക, യുപിഐ വളരണം ഡിജിറ്റൽ ഇന്ത്യ വളരണം അതിന് യുപിഎ ഇടപാടുകൾ വളരണം പക്ഷേ അതിന്റെ ചെലവ് ചെറുകിട വ്യാപാരിയുടെ ലാഭത്തിൽ നിന്ന് മാത്രം ഈടാക്കരുത്, കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമായി എത്തിക്കാനുള്ള ജനാധിപത്യപരമായ പ്രതിഷേധമാണ്






Leave a Reply