

തിരുവനന്തപുരം കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്ന ലാൽ വർഗീസ് കൽപ്പകവാടിയുടെ അനുസ്മരണ സമ്മേളനവും സ്മാരക കർഷകർ അവാർഡ് വിതരണവും 2026 ഒക്ടോബർ 26ന് രാവിലെ 11 മണിക്ക് കെപിസിസി ഓഫീസിൽ നടക്കും.
അനുസ്മരണ സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു. എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു മുഖ്യ അതിഥിയായി പങ്കെടുക്കും. എംഎൽഎമാർ കെപിസിസി ജനറൽ സെക്രട്ടറിമാർ പ്രമുഖ കോൺഗ്രസ് യുഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.

അവാർഡ് ജേതാക്കൾ
ലാൽ വർഗീസ് കൽപ്പകവാടി സ്മാരക കർഷകശ്രദ്ധ അവാർഡ് പി ജെ ജോസഫിന് : മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പിജെ ജോസഫ് കാർഷിക മേഖലയോടുള്ള പ്രതിബദ്ധതയിലൂടെയും കർഷകരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ്. കൃഷിയോടും ക്ഷീരമേഖലയോടുമുള്ള താല്പര്യവും കർഷക സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ലാൽ വർഗീസ് കൽപ്പകവാടി സ്മാരക കർഷകസേവന രത്ന അവാർഡ് സുരേഷ് കോശിക്ക് : ദീർഘകാലമായി കർഷക കോൺഗ്രസിന്റെ സംഘടന പ്രവർത്തനങ്ങളിൽ സജീവമായ അഡ്വക്കേറ്റ് സുരേഷ് കോശി റബ്ബർ ഏലം തുടങ്ങിയ കാർഷിക മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. റബ്ബർ കർഷക സംഘടനകളുടെ പ്രവർത്തനങ്ങളിലും കർഷകരുടെ അവകാശങ്ങൾക്കായുള്ള ഇടപെടലുകളിലും നൽകിയ സംഭാവനകളെ മാനിച്ചാണ് ഈ അംഗീകാരം
മികച്ച സമ്മിശ്ര കർഷകർ ഉള്ള അവാർഡ് വയനാട് ജില്ലയിൽ മാനന്തവാടി സ്വദേശി എംപി വിൻസെന്റിന്
മികച്ച പൈനാപ്പിൾ കർഷകർ ഉള്ള അവാർഡ് എറണാകുളം ജില്ലയിലെ തിരു മാറാടി സ്വദേശി കെ ആർ പ്രകാശന്
മികച്ച കൃഷിഭവൻ ജീവനക്കാരനുള്ള അവാർഡ് തിരുവനന്തപുരം സ്വദേശിയും സംസ്ഥാന അവാർഡ് ജേതാവുമായ എസ് കെ ഷിനുവിന്
കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും കർഷക കോൺഗ്രസിന്റെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകുകയും ചെയ്ത ലാൽ വർഗീസ് കല്പകവാടിയുടെ ഓർമ്മകൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനും കാർഷിക മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങളെ ആദരിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
കേരള പ്രദേശ് കർഷക കോൺഗ്രസ് ഭാരവാഹികളും കർഷക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും






Leave a Reply