Advertisement

Climate poly crisis, IHRDE

ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് വെള്ളപ്പൊക്കവും കൊടുംചൂടും ചുഴലിക്കാറ്റും നീണ്ടുനിൽക്കുന്ന വരൾച്ചയും ലോകത്താകെ കനത്ത നാശ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത് ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജന ആരോഗ്യത്തിനും ജൈവവൈവിധ്യത്തിനും ഇതൊരു വലിയ ഭീഷണി ആയിരിക്കുകയാണ്. “Climate polycrisis” പ്രതിരോധിക്കുന്നതിനുള്ള അറിവ് നേടുന്നത് അത്യന്താപേക്ഷിതമാണ് അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് സംഭവിച്ച വെള്ളപ്പൊക്കം മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ നമ്മളും അനുഭവിച്ചു വരികയാണ് പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവർത്തനങ്ങൾ കാലാവസ്ഥ വ്യതിയാനങ്ങളുടെ ഏറ്റവും പ്രധാന കാരണമാണ്.

ലോകത്തിന്റെ ഭാവിയായ വിദ്യാർഥികളിൽ യുവജനങ്ങളിൽ ഈ കാലാവസ്ഥ പ്രതിസന്ധികളെ കുറിച്ചുള്ള അറിവ് അതിന്റെ ശരിയായ അർത്ഥത്തിൽ നൽകുക എന്നത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കടമയും ഉത്തരവാദിത്വവുമാണ് ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് 2025 ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനത്തിൽ ക്ലൈമറ്റ് ക്രൈസിസുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ കേരളത്തിൽ ഉടനീളം സംഘടിപ്പിച്ചിരിക്കുകയാണ്

ഈ പരിപാടിയിലൂടെ ഐഎച്ച്ആർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് കേരളത്തിലെ നൂറോളം സ്ഥലങ്ങളിൽ ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടത്തുന്നു കാലാവസ്ഥ പരിസ്ഥിതി ദുരന്തനിവാരണ ഭൂവിജ്ഞാന മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചുവരുന്ന ശാസ്ത്രജ്ഞർ ഉന്നത ഉദ്യോഗസ്ഥർ അധ്യാപകർ തുടങ്ങി പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു

തിരുവനന്തപുരത്ത് ക്ലൈമറ്റ് പോളി ക്രൈസിസ് സംബന്ധിച്ച് സംസ്ഥാനതല പരിപാടി ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിംഗ് സ്കൂളിൽ വച്ച് രാവിലെ 9 30ന് നടത്തുന്നു ഡയറക്ടർ ഡോക്ടർ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ പ്രഗൽഭ ശാസ്ത്രജ്ഞൻ ഡോക്ടർ എസ് ഉണ്ണികൃഷ്ണൻ നായരും ഡയറക്ടർ ബി എസ് സി തിരുവനന്തപുരം ജനപ്രിയ കവി പ്രൊഫസർ വി മധുസൂദനൻ നായരും ഹരിത സംഭാഷണം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *