Advertisement

രാജാ സാബ് ഡിസംബർ അഞ്ചിന്

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട പ്രഭാസ് നായകനാകുന്ന രാജാസാബിന്റെ റിലീസ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2025 ഡിസംബർ അഞ്ചിന് ലോകവ്യാപകമായി ചിത്രം തീയറ്റർ റിലീസ് ചെയ്യും. ടീസർ 16ന് പുറത്തിറങ്ങും.

ഒരു റിബൽ മാസ്സ് ഫെസ്റ്റിവലിന് പ്രേക്ഷകർക്ക് ഡിസംബർ അഞ്ചിന് സാക്ഷ്യം വഹിക്കാൻ ആകുമെന്ന് സംവിധായകൻ ഉറപ്പു നൽകുന്നു. ക്രിസ്മസ് ഫെസ്റ്റിവൽ മുൻനിർത്തി പുറത്തിറങ്ങുന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു ചേഞ്ചർ ആകും എന്ന് തന്നെയാണ് പ്രതീക്ഷ.

വേറിട്ട സ്റ്റൈലിലും ലുകിലും ഇതുവരെ കാണാത്ത വേഷ പകർച്ചയുമായാണ് പ്രഭാസ് രാജാസാബിൽ പ്രത്യക്ഷപ്പെടുക.പ്രേക്ഷകരെ രസിപ്പിക്കുന്ന അമാനുഷികതയും മിത്തുകളും സന്നിവേശിപ്പിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്.

ഹൊറർ ഈസ് ദി ന്യൂ ഹ്യൂമർ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ ഒരല്പം ത്രില്ലറും ഹൊററും കുറച്ച് പ്രണയവും രാജാവിന് പ്രേക്ഷകപ്രിയമാക്കുമെന്ന് അണിയറ പ്രവർത്തകർ.

പൊങ്കൽ സമയത്ത് റിലീസ് ചെയ്ത രാജാവിന്റെ സ്പെഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ രാജാ സാബിന്റെ മോഷൻ പിച്ചറും ശ്രദ്ധേയമായി.

ഫാമിലി എന്റർടെയ്നർ പ്രതി റോജ പാണ്ഡെ റൊമാന്റിക് കോമഡി ചിത്രംമഹാനുഭാവുഡു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മാരുതിയാണ് രാജ സാബിന്റെ പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *