Advertisement

ആര്യാടന്റെ പതിവ് തെറ്റിക്കാതെ നിലമ്പൂർ കോവിലകത്തിന്റെ അനുഗ്രഹം തേടി ആര്യാടൻ ഷൗക്കത്ത്:

നിലമ്പൂർ: നാമനിർദ്ദേശപത്രിക സമർപ്പിക്കും മുമ്പേ നിലമ്പൂർ കോവിലകത്തിന്റെ അനുഗ്രഹം തേടുന്ന ആരിയാടാൻ മുഹമ്മദിന്റെ പതിവ് തെറ്റിക്കാതെ മകനായ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ശൗക്കത്ത് ഇന്നലെ രാവിലെ നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാട്ടി ഉമാദേവി തമ്പുരാട്ടിയെ കണ്ടു അനുഗ്രഹം തേടി.

പ്രാർത്ഥനയോടെ ഷൗക്കത്തിന്റെ തലയിൽ കൈവച്ച് തമ്പുരാട്ടി അനുഗ്രഹിച്ചു.സ്കൂളിൽ ഒന്നിച്ചു പഠിച്ച സഹപാഠി കോവിലകം റിസീവർ ജയകുമാർ രാജയുടെ വീട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ചായിരുന്നു സ്വീകരണം.

പുതിയ കോവിലകത്തെ ശ്രീമതി തമ്പുരാട്ടി എന്നിവരെയും കണ്ട് അനുഗ്രഹം തേടി.നിലമ്പൂരിന്റെ വികസനത്തിനും വളർച്ചയ്ക്കും ഏറെ സംഭാവനകൾ ചെയ്തവരാണ് നിലമ്പൂർ കോവിലകം എന്നും കോവിലകവുമായുള്ളത് ആത്മബന്ധമാണെന്നും ഷൗക്കത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുമ്പ് പത്രിക നൽകുന്നതിന് മുമ്പ് നിലമ്പൂർ കോവിലകത്തെത്തി പിതാവ് അനുഗ്രഹം തേടാറുണ്ടായിരുന്നതും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *