തിരുവനന്തപുരം : റീൽസ് മാരോ സ്റ്റുഡിയോസിന്റെയും ഇന്നോഡോട്സ് ഇന്നവേഷൻസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര നാടക ശില്പശാല മ്യൂസിയം ഹാളിൽ പുരോഗമിക്കുന്നു. ഇന്നോഡോട്സ് ഇന്നോവേഷൻസ് റിലീസ് മാരോ സ്റ്റുഡിയോസ് സിഇഒയും ചലച്ചിത്ര പ്രവർത്തകനുമായ അലൻ സിന്ധു ഡിൻഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ നടനും ചലച്ചിത്ര അക്കാദമി അംഗവുമായ ഉദ്ഘാടനം നിർവഹിച്ചു.
കേരള പോലീസിലെ ഡെപ്യൂട്ടി കമാൻഡായ സിജു നടുവിലായി മുഖ്യപ്രഭാഷണം നടത്തി. യുവതലമുറയുടെ വ്യക്തിത്വ വികസനത്തിന് കലാരൂപങ്ങളുടെ പങ്കിനെ കുറിച്ച് ഇരുവരും സംസാരിച്ചു.തുടർന്ന് ഹരി നമ്പൂതിരി,ദാസ് ജി മംഗലത്ത്, ബൈജു ബാഹുബലെയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചലച്ചിത്ര സംവിധായകനായ രാജാവാരിയർ വ്യക്തിത്വ വികസനത്തിൽ കലാരൂപങ്ങളുടെ പങ്ക് എന്ന വിഷയത്തിലും വിദ്യാഭ്യാസ പ്രവർത്തകൻ ഡോക്ടർ ജയചന്ദ്രൻ മൾട്ടിപ്പിൾ ഇന്റലിജൻസ് എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു
സംവിധായകൻ വിനീഷ് വിശ്വനാഥ് സംവിധാന കലയെ കുറിച്ചും അതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ചും പങ്കുവെച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ചലച്ചിത്ര സംവിധായകൻ രാരിഷ് തിയേറ്റർ സിനിമ പ്രവർത്തകൻ എന്നിവർ അഭിനയത്തിന്റെ പ്രായോഗിക പരിശീലനം നൽകുന്നു ചന്ദന ചന്ദ്രശോഭ നയിക്കുന്ന സിനിമ സംരംഭകത്വം എന്ന വിഷയത്തിലെ ക്ലാസും സിനിമ നടൻ ജിബിൻ ഗോപിനാഥ് സിനിമ അനുഭവവും പങ്കുവയ്ക്കും
മെന്റലിസ്റ്റ് മഹേഷ് തമ്പുവിന്റെയും ടീമിന്റെയും നേതൃത്വത്തിൽ ലൈവ് മെന്റലിസം നടക്കും.
















Leave a Reply