Advertisement

ആഗോള പ്രേക്ഷകർക്ക് മുന്നിൽ കേരളത്തെ അവതരിപ്പിച്ച് ആപ്പിൾ ടിവി സീരിയൽ കാർ ആൻഡ് കൺട്രി

തിരുവനന്തപുരം: ആഗോള ടൂറിസം ടെസ്റ്റിനേഷൻ എന്ന കേരളത്തിന്റെ ഖാദിക്ക് പ്രചോദനമേകി സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യവും കാഴ്ച അനുഭവങ്ങളും ആവിഷ്കരിച്ച് ആപ്പിൾ ടിവിയുടെ കാർ ആൻഡ് കൺട്രി ക്വസ്റ്റ് ടെലിവിഷൻ സീരിയസ്.

കേരള ടൂറിസത്തിന്റെ സഹകരണത്തോടെ യുകെയിലെ പ്രൊഡക്ഷൻസ് നിർമിച്ച സീരീസിന്റെ ട്രെയിലർ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. വഴുതക്കാട് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മേയർ രാജേന്ദ്രൻ വിശിഷ്ട അതിഥിയായിരുന്നു 10 മിനിറ്റ് ദൈർഘ്യം ഉള്ളതാണ് ട്രെയിലർ.

സാഹസികത സംസ്കാരം ഓട്ടോമൊട്ടിയും എന്നിവയുടെ വിശ്രമമാണ് കാർ ആൻഡ് കൺട്രി ക്വസ്റ്റ് സീരിയസ്. ആഡംബര ഫെറാറി കാറുകളിലും റോയൽ എൻഫീൽഡ് ബൈക്കുകളിലുമായി കേരളത്തിലൂടെയും ഇറ്റലിലൂടെയും ഉള്ള മാസ്മരിക സഞ്ചാരത്തിലേക്ക് കൊണ്ടുപോകുന്ന എപ്പിസോഡുകളാണ് സീരീസിളുള്ളത്.

അവാർഡ് ജേതാവായ ഷാർലക് ഫാന്റലി സംവിധാനം ചെയ്തു ബ്രാൻഡഡ് സ്റ്റുഡിയോസ് നിർമിച്ച സീരീസിന് 6 ഭാഗങ്ങളാണ് ഉള്ളത് ഓരോ എപ്പിസോഡും അരമണിക്കൂർ ദൈർഘ്യമുള്ളതാണ് പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്രകളിലൂടെയും വിവരണങ്ങളിലൂടെയും ആണ് സീരീസ് മുന്നോട്ട് പോകുന്നത് ഡ്രൈവറും ഫോർമുല ഓൺ ചാമ്പ്യൻ ജെയിംസ് ഹണ്ടിന്റെ മകനുമായ ഫ്രെഡി ഹണ്ട് ഫോർമുല വൺ ചാമ്പ്യൻ നിക്കി ലൗ മകൻ മാറ്റിയാസ് ലൗഡാ ദീപക് നരേന്ദ്രൻ എന്നിവരാണ് യാത്രികർ.

ലോകത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള കേരളത്തിന്റെ പെരുമയ്ക്ക് കൂടുതൽ ആഗോള അംഗീകാരം നൽകുന്നതാണ് ഈ ടെലിവിഷൻ സീരിയസ്. സമീപകാലത്ത് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിക്കാൻ കേരളത്തിന് സാധിച്ചിരുന്നു കൂടുതൽ വിദേശ സഞ്ചാരികൾക്ക് കേരളം സന്ദർശിക്കാൻ സീരിയസ് പ്രചോദനമായേക്കും പ്രശസ്ത ഓട്ടോ ബ്രാൻഡായ പേരാരിയുമായി ചേർന്ന് കേരളത്തിലെ വിനോദസഞ്ചാര ആകർഷണങ്ങളെ ഉയർത്തിക്കാട്ടാനും കേരള ടൂറിസത്തിന്റെ വിദേശ വിപണികളിൽ തരംഗം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളുമായും ആഡംബര ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായാണ് കേരള ടൂറിസം മുന്നോട്ടുപോകുന്നത് ഇതിന്റെ ഭാഗമായാണ് പുതിയ സഹകരണം.

കേരളത്തിന്റെ സമ്പന്നമായ പൈതൃകവും ആകർഷകമായ പ്രകൃതി സൗന്ദര്യവും സീരീസിലെ എപ്പിസോഡുകളിൽ കടന്നുവരും കായലും കടൽത്തീരങ്ങളും വയലുകളും തേയില തോട്ടങ്ങളും ഉൾക്കൊള്ളുന്ന തനത് കേരളീയ പ്രകൃതിയിലേക്ക് യാത്രക്കാർ കടന്നു ചെല്ലും കളരിപ്പയറ്റ് കഥകളി തെയ്യം ഉൾപ്പെടെയുള്ള കലകളും വള്ളംകളി പോലുള്ള സാംസ്കാരിക പരിപാടികളും സീരീസിന്റെ ഭാഗമാകും പ്രാദേശിക സംസ്കാരം പരിചയപ്പെടുത്തുന്നതിനൊപ്പം തനത് കേരളീയ ഭക്ഷ്യവിഭവങ്ങളും യാത്രികർ ആസ്വദിക്കും.

യാത്ര സംസ്കാരം ഓട്ടോമൊട്ടിൽ എന്നിവ സംയോജിപ്പിക്കുന്ന ഈ പരമ്പര മലയാളിയായ ദീപക് നരേന്ദ്രന്റെ ആശയമാണ് ലണ്ടനിലെ പ്രൊഡക്ഷൻ ടീം എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ദീപകിത് സാധ്യമാക്കിയത്.

സീരീസിലെ ഇറ്റലി എപ്പിസോഡ് മധ്യകാല പട്ടണങ്ങളിലൂടെയും സുപ്രധാന റോഡുകളിലൂടെയും സഞ്ചരിക്കുന്നു. തീരദേശ റൈഡുകൾ ഫെരാരിയുടെ മാരനല്ലോ ആസ്ഥാനത്തേക്കുള്ള സന്ദർശനം എന്നിവയും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ് ഫെരാരിയുടെ ഡിസൈൻ സെന്റർലേക്കും മ്യൂസിയത്തിലേക്കും പ്രവേശിക്കുന്ന ഇവർ ഫെരാരി സിമുലേറ്ററിൽ സൗഹൃദ മത്സരത്തിലും ഏർപ്പെടുന്നു.

കാർ ആൻഡ് കൺട്രി നിലവിൽ യുഎസ് യുകെ കാനഡ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ആപ്പിൾ ടിവിയിൽ ചെയ്യുന്നുണ്ട് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിലെ വ്യത്യസ്ത പ്രക്ഷേപണ ചാനലുകളിലും പ്ലാറ്റ്ഫോമുകളിലും ഇത് പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്

SEARCHLIGHT PRODUCTIONS

VILLA NO:16,IMPERIAL GARDENS, MERIDIAN HOMES, TRIPUNITHURA, EROOR SOUTH, ERNAKULAM -682306

Leave a Reply

Your email address will not be published. Required fields are marked *