Advertisement

REHABCON 2025,18TH Annual Conference

ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കുന്നു.

ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഘടകം പ്രസിഡന്റ് ആയ ഡോക്ടർ സെൽവൻ പി അധ്യക്ഷത വഹിക്കും. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ ആയ ഡോക്ടർ തോമസ് മാത്യു ഉദ്ഘാടനം നടത്തും.

തദവസരത്തിൽ ഐ എ പി എം ആർ ദേശീയ പ്രസിഡന്റ് ആയ ഡോക്ടർ മുരളീധരൻ പി സി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സോനു മോഹൻ ഡോക്ടർ സന്തോഷ് കെ രാഘവൻ ഡോക്ടർ ചിത്രാജി ഡോക്ടർ ജെ ഗീതാ കൽപ്പന ഡോക്ടർ പത്മകുമാർ ജി എന്നിവർ പങ്കെടുക്കുന്നു

വിശിഷ്ട സേവനം പരിഗണിച്ച് ഡോക്ടർ അബ്ദുൽ ഗഫൂർ ഡോക്ടർ കോശി ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു

ഷോൾഡർ റിഹാബിലിറ്റേഷൻ എന്നതാണ് സമ്മേളനത്തിന്റെ തീം കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭരായ ഡോക്ടർമാർ ഷോൾഡർ ജോയിന്റിന്റെ നൂതനമായ ചികിത്സാരീതികളെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച ചർച്ച ചെയ്യും

ഡോക്ടർ സെൽവൻ പി

9447303550

Leave a Reply

Your email address will not be published. Required fields are marked *