Advertisement

പുതിയ നഴ്സിംഗ് കോളേജ് ഉദ്ഘാടനം മാർച്ച് 31ന്

തിരുവനന്തപുരം: ശ്രീ രാമകൃഷ്ണ ആശ്രമം ഒരു ശതാബ്ദം പിന്നിട്ടിരിക്കുന്നു. ആശ്രമത്തിന്റെ കീഴിൽ ശാസ്തമംഗലത്ത് 88 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ ഹോസ്പിറ്റലിൽ കൂടി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സാ സേവനം നൽകാൻ സാധിക്കുന്നതിൽ ഏറെ പ്രശസ്തമാണ് ശ്രീ രാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ഹോസ്പിറ്റൽ. ആശുപത്രിയുടെ ഭാഗമായി ജനറൽ നഴ്സിംഗ് ബിഎസ്സി നേഴ്സിങ് വിവിധ പാര മെഡിക്കൽ കോഴ്സുകൾ മുതലായവയും നടന്നുവരുന്നു

നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്സിങ്ങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തദവസരത്തിൽ ശ്രീരാമകൃഷ്ണ ആശ്രമം ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, കേരള ഗവർണർ ശ്രീ രാജേന്ദ്ര ലേകർ, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീജെ ബി നദ്ധ, മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീ ശശി തരൂർ അഡ്വക്കേറ്റ് പ്രശാന്ത് ഡോക്ടർ മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ സംസാരിക്കും

രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ഇപ്പോഴത്തെ പരമ ഗുരുവും ആഗോള അധ്യക്ഷനുമായ ശ്രീമദ് സ്വാമി ഗൗതമാനന്ദ ജി മഹാരാജ് 2025 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരം പണിതീർത്തിട്ടുള്ള ശ്രീ ശാരദ കോളേജ് ഓഫ് നഴ്സിംഗ് പുതിയ കെട്ടിടം പൂജനീയ സ്വാമിജി കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആറിലേക്കർ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെപി നധ ശ്രീ ശശി തരൂർ എംപി അഡ്വക്കേറ്റ് ശ്രീ വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടികളിൽ വെച്ച് മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നു.

രാവിലെ 8 30 മുതൽ രാത്രി 8 30 വരെയുള്ള പരിപാടികളിൽ മുഖ്യ അതിഥികൾ സംസാരിക്കുന്നതും വള്ളത്തോൾ കലാമണ്ഡലം പ്രതിഭകൾ അവതരിപ്പിക്കുന്ന കൂടിയാട്ടം മോഹിനിയാട്ടം ശ്രീമതി മിത്ര ബാനർജി അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരിയും ഉണ്ടായിരിക്കുന്നതാണ്

പൂജനീയ ഗൗതമാനന്ദ് ജി ഏപ്രിൽ ഒന്നാം തീയതി ആധ്യാത്മിക സാദകർക്ക് മന്ത്രി അനുഗ്രഹിക്കുന്നതുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *