Advertisement

United pravasi alliance (UPA), സംയുക്ത പ്രവാസി സഖ്യം

കേരളത്തിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്ന യുണൈറ്റഡ് പ്രവാസി അലയൻസ് എന്ന പേരിൽ ഏകോപന സമിതി രൂപീകരിച്ചു. തുടക്കത്തിൽ 25 അധികം സംഘടനകൾ പങ്കെടുത്തു. വിദേശത്തും സ്വദേശത്തുമുള്ള കൂടുതൽ സംഘടനകളെ ഉൾക്കൊള്ളിച്ച് സമിതി വിപുലമാക്കാനും ജില്ല നിയോജക മണ്ഡലം തലത്തിൽ പ്രാദേശിക സംഘടനകളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം വ്യാപകമാക്കുവാനും തീരുമാനിച്ചതായി ഭാരവാഹികൾ.

സംസ്ഥാന ജനസംഖ്യയിൽ മൂന്നിലൊന്നു വരുന്ന പ്രവാസികൾ അസംഘടിതരായി തുടരുന്നത് മുന്നണികൾ ചൂഷണം ചെയ്യുകയാണ്. പ്രവാസി മലയാളികൾ പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ്. സംഘടിത വിഭാഗങ്ങൾക്ക് മാത്രമേ അവകാശപ്പെട്ട ആനുകൂല്യം പോലും ലഭിക്കുമെന്ന് സ്ഥിതിയാണ് ഉള്ളത്. അതിനാൽ തന്നെ പ്രവാസികൾ സംഘടിതരാകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വിവിധ സംഘടനകളുടെ ഏകോപനം നാട്ടിലും വിദേശത്തുമുള്ള പ്രവാസികളുടെ സ്വപ്നമാണ്. അത് സാക്ഷാത്കരിക്കുകയാണ് സംയുക്ത പ്രവാസി സഖ്യം

വിവിധ ആവശ്യങ്ങൾ അവകാശയായി സർക്കാരിന് നൽകുവാനും യോഗം തീരുമാനിച്ചു

സംസ്ഥാന ബജറ്റിൽ ഇടതുമുന്നണി പ്രകടനപത്രിക വാഗ്ദാനമായ പ്രവാസി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക

പ്രവാസത്തിന്റെ കഠിനകാല ശേഷം വിദേശവാസം മതിയാക്കി തിരികെ വന്ന 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നടപ്പാക്കുക

രണ്ടേമുക്കാൽ ലക്ഷം കോടി രൂപ പ്രവാസി പണമായി സംസ്ഥാനത്ത് എത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റ് വിഹിതം 2000 കോടി രൂപയായി വർധിപ്പിക്കണം

വിമാന ടിക്കറ്റ് ചാർജ് സീസണിൽ നിയന്ത്രണമായി വർദ്ധിപ്പിക്കുന്ന നടപടി ഒഴിവാക്കണം. ഈ വിഷയത്തിൽ കേരള ഹൈക്കോടതിയിലേക്ക് കേന്ദ്രസർക്കാർ ഉടൻ മറുപടി നൽകണം

പ്രവാസി ശക്തികരണത്തിന് ലോകാ കേരള സഭയിൽ ഉന്നയിക്കപ്പെട്ട പ്രവാസി ഗ്രാമസഭകൾ തദ്ദേശസ്ഥാപനങ്ങളിൽ ഉടനെ നടപ്പാക്കുക

പ്രവാസികൾ സ്ഥിര താമസക്കാരെല്ലെന്ന കാരണത്താൽ വസ്തുക്കളെ കേന്ദ്രം ഏർപ്പെടുത്തിയ അതിക നികുതി പിൻവലിക്കണം

പ്രതിപക്ഷം 12 ലക്ഷം കോടിയിലധികം പ്രവാസി പണം രാജ്യത്ത് എത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ ബജറ്റിൽ പണം അനുവദിക്കുക

ലോക കേരള സഭയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ വീഗത്തിൽ പൂർത്തിയാക്കുക

നോർക്ക പ്രവാസി പുനരധിവാസ വായ്പയെ എം എസ് എം ഇ വായ്പുമായി സംയോജിപ്പിക്കുമെന്ന് വാഗ്ദാനം നടപ്പിലാക്കണം

പ്രവാസി ക്ഷേമനിധിക്ക് ധനാഗമ മാർഗമായി നിർദ്ദേശിച്ച തീരുമാനിച്ച സി എസ് ആർ ഫണ്ട് സ്വരൂപിക്കുന്നത് കൂടുതൽ സ്ഥാപനങ്ങളിൽ ഉൾപ്പെടുത്തി വേഗത്തിൽ ആക്കുക

പ്രവാസി വോട്ടവകാശം യാഥാർത്ഥ്യമാക്കുക

കുടുംബശ്രീ മിഷൻ മാതൃകയിൽ വാഗ്ദത്ത പ്രവാശ്രീ സമയമായി നടപ്പാക്കുക

കേന്ദ്രബജ്യത്തിൽ പ്രവാസി ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ കേരളത്തിൽ നിന്നുള്ള എബിമാർ ശക്തമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു

ഭാരവാഹികൾ

ദിനേശ് ചന്ദന പ്രസിഡന്റ്

സുനിൽ ഖാൻ, സലിം പള്ളിവിള,പ്രേംസൺ കായംകുളം- വൈസ് പ്രസിഡണ്ടുമാർ

ഗുലാം ഹുസൈൻ കൊളക്കാടൻ- ജനറൽ സെക്രട്ടറി

ഭാവിസ് വിജയൻ പൃഥ്വിരാജ് നാറാത്ത്, സി പി രാജശേഖരൻ നായർ – സെക്രട്ടറിമാർ

എസി അബ്ദുൽ ജബ്ബാർ നരിക്കുനി,- ട്രഷറർ

കൂടുതൽ വിവരങ്ങൾക്ക്9496923815 ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *