Advertisement

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (2025) ഫെബ്രുവരി 7 8 9 തീയതികളിൽ തിരുവനന്തപുരത്ത്

കേരള സർക്കാർ ഊർജ്ജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7 8 9 തീയതികളിൽ തൈക്കാട് കേരള പോലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുക കാർബൺ ഗമനം കുറയ്ക്കുക ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം എന്നിവയാണ് ഐഇഎസ് 20 25 പ്രധാനമായും ലക്ഷ്യമിടുന്നത്

ഊർജ്ജ കാര്യക്ഷമമായ ഉപകരണങ്ങൾ ഇലക്ട്രിക് കുക്കിംഗ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെയും ഇവയുടെ പ്രവർത്തനത്തിന് ആവശ്യമായ പുനരുപയോഗ ഊർജ്ജരോതസ്സുകളുടെയും പ്രദർശനം മേളയുടെ മുഖ്യ ആകർഷണമായിരിക്കും

ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് ഡിസ്ക് നമ്പർ സെക്രട്ടറി ഡോക്ടർ പി വി ഉണ്ണികൃഷ്ണൻ സ്ഥാപകദിന പ്രസംഗം നടത്തും

ഊർജ്ജമേളയുടെ ഭാഗമായി കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകളുടെ വിതരണം സാങ്കേതിക സെഷനുകൾ ചർച്ചകൾ വനിതാ സന്നദ്ധപ്രവർത്തകർക്കായി വിപുലമായ എൽഇഡി റിപ്പയർ സെക്ഷൻ കേരള സ്റ്റുഡൻസ് എനർജി കോൺഗ്രസ് മറ്റു പ്രദർശനങ്ങൾ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുമായി ഒരു മെഗാസ് തുടങ്ങിയവ നടക്കും

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരളയുടെ ആദ്യ പതിപ്പ് കഴിഞ്ഞവർഷം വിജയകരമായി നടത്തിയിരുന്നു എനർജി ട്രാൻസിഷൻ ആൻഡ് ക്ലൈമറ്റ് ചേഞ്ച് എന്ന പ്രമേയത്തിൽ ആയിരുന്നു മേള. ബി എ ആർ സി ഐ എസ് ആർ ഒ ഡബ്ലിയു ആർ ഐ ഇന്ത്യ സി എസ് ടി ഇ ഇന്ത്യ സ്റ്റാർട്ട് ഗ്രിൽഡ് ഫോറം വസുധാ ഫൗണ്ടേഷൻ എൻവിയോൺമെന്റ് ആൻഡ് വാട്ടർ പ്രയാസ് എനർജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ അവതരണങ്ങളും പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമാണ്

ആദ്യഘട്ടത്തിന്റെ വിജയം രണ്ടാം ഘട്ടവും വിപുലമായി നടത്താൻ പ്രചോദനമായി കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത് കാര്യക്ഷമത എന്നിവയുടെ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികൾ ആയ ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം ക്ലാസ്സ്‌, CLAP GBPN WRII CSTEP WISE IFC WORLD BANK GROUP, AEEE, ANDRITZ HYDRO, DMR -KIIFCON, PRAYAS, MODERN ENERGY COOKING SERVICES (MECS) എന്നിവയുടെ നേതൃത്വത്തിൽ അവതരണങ്ങളും പാനൽ ചർച്ചകളും ഈ വർഷവും മേളയുടെ വൈജ്ഞാനിക സദസ്സിനെ മികച്ച അനുഭവമായിരിക്കും

ഇതുകൂടാതെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെയും മാർഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗ്രീൻ എക്സ്പോ മേളയുടെ മറ്റൊരു പ്രധാന ആകർഷണം ആയിരിക്കും. ഇലക്ട്രിക് വാഹനങ്ങൾ ഇലക്ട്രിക് കുക്കിങ്ങിനെ ആവശ്യമായ ഉപകരണങ്ങൾ പാത്രങ്ങൾ എന്നിവയുടെ പ്രദർശനവും ഇതിനോടനുബന്ധിച്ച് നടക്കും

ഫെബ്രുവരി രണ്ടാം തീയതി നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കായി സംഘടിപ്പിക്കുന്ന ഗ്രാൻഡ്ഫിനാലെ ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമാണ്. ഊർജ്ജം സുസ്ഥരത അനുബന്ധ വിഷയങ്ങൾ എന്നിവയ്ക്ക് പുറമെ പൊതുവിജ്ഞാന മേഖലയിലുള്ള മത്സരാർത്ഥികളുടെ അറിവ് പരിശോധിക്കുന്നതിനുള്ള ആവേശകരവും ആകർഷകവുമായ അവസരമാണ് ക്വിസ് മത്സരത്തിലൂടെ. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന് പ്രചോദനം നൽകുന്നതിനും സഹായിക്കുന്ന അതോടൊപ്പം സംസ്ഥാനത്തിന്റെ ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഐഇഎസ്കെ കരുത്തേക്കും

സംസ്ഥാനത്തെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകളുടെ വിതരണം ഐഇഎസ് കെ വേദിയിൽ നടക്കും. വൻകിട ഊർജ്ജ ഉപഭോക്താക്കൾ ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ കെട്ടിടങ്ങൾ സംഘടനകൾ സ്ഥാപനങ്ങൾ ഊർജ്ജ ക്ഷമതയുള്ള ഉൽപ്പനകളെ പ്രമോട്ടർമാർ ആർക്കിടെക്ചർ ഗ്രീൻ ബിൽഡിംഗ് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. അവാർഡ് ജേതാക്കളുടെ അവതരണവും തുടർന്ന് നടക്കുന്നു

കേരള രാജ്യാന്തര ഊർജ്ജമേളയോടനുബന്ധിച്ച് ആയിരം വനിതകൾക്കായി എൽഇഡി റിപ്പയറിങ് പരിശീലനവും സംഘടിപ്പിക്കും ഉറപ്പുവരുത്തുന്നതിന് എൽഇഡി ലൈറ്റുകളിൽ ഉപയോഗം സഹായിക്കും

കേരളത്തിലെ 14 ജില്ലകളിലെയും എനർജി ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മത്സരങ്ങൾ സ്റ്റുഡന്റ് എനർജി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉപന്യാസം രചന പെയിന്റിങ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേരള രാജ്യമേളയിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ ഭാഗമാകും

Leave a Reply

Your email address will not be published. Required fields are marked *