Advertisement

സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് യോഗ്യത തീയതി ആയുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്

ആകെ 27810942 രണ്ട് കോടി 78 ലക്ഷത്തി 100942 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ ആകെ വോട്ടർമാരുടെ എണ്ണം 27837285 ആയിരുന്നു

പ്രത്യേക സംശുദ്ധ പട്ടിക പുതുക്കൽ കാലയളവിൽ പുതുതായി 232 പോളിംഗ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്തിട്ടുണ്ട് സംസ്ഥാനത്തെ നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ ആകെ എണ്ണം 25409 ആണ്

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോക്ടർ നിർദ്ദേശപ്രകാരം ജില്ലകൾതോറും വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത് വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 63564 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ മരണപ്പെട്ടതും താമസം മാറിയതും ഉൾപ്പെടെ 89,907 വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് .

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www. ceo. Kerala. gov. in) അന്തിമ വോട്ടർപട്ടിക വിവരങ്ങൾ ലഭ്യമാണ് കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ കൈവശവും വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധപ്പെട്ട ഇലക്ടറിൽ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്

അന്തിമ വോട്ടർ പട്ടികയിലെ ചില സുപ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു

ആകെ വോട്ടർമാർ27810942

ആകെ സ്ത്രീ വോട്ടർമാർ 14369092

ആകെ പുരുഷ വോട്ടർമാർ 13441490

ആകെ പിന്നെ ലിംഗ വോട്ടർമാർ 360

കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറം3401577

കുറവ് വോട്ടർമാരുള്ള ജില്ല വയനാട് 642200

കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല മലപ്പുറം 1700907

കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരം93

ആകെ പ്രവാസി വോട്ടർമാർ 90124

പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട്35876

സ്കൂൾ കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രൽ ലിറ്റർസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷകൾ ലഭിക്കുന്നുണ്ട് ഇത്തരത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി ലഭിച്ചിട്ടുള്ള 17 വയസ്സിന് മുകളിൽ ഉള്ളവരുടെ അപേക്ഷകൾ ഏപ്രിൽ 1 ജൂലൈ 1 ഒക്ടോബർ 1 എന്നീ യോഗ്യത തീയതികളിൽ എന്നാണോ 18 വയസ്സ് പൂർത്തിയാകുന്നത് ആ യോഗ്യത തീയതി അനുസരിച്ച് ഉൾക്കൊള്ളിക്കുന്നതാണ് ഇതിനുശേഷം തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *