ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനം 2024 നവംബർ 5 6 തീയതികളിൽ കേരളത്തിൽ തിരുവനന്ത വലിയതുറ ഫാദർ തോമസ് കോച്ചേരി( രശ്മി സെന്റർ) സെന്ററിൽ സംഘടിപ്പിക്കുകയാണ്.WFFP NFF KSMTF തുടങ്ങി ലോകമെങ്ങുമുള്ള മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ആശയവും ആവേശവും രാഷ്ട്രീയ ദിശയും പകർന്നു നൽകിയ ഫാദർ തോമസ് കോച്ചേരിയുടെ പേരിലുള്ള ഈ സെന്ററിൽ തീരദേശ മഹിള വേദിയിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ചേർന്നാണ് ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ലോക മത്സ്യത്തൊഴിലാളികളുടെ സമ്മേളനം 2024 നവംബർ 14 മുതൽ 21 വരെ ബ്രസീലിൽ നടക്കുന്നതിനു മുന്നോടിയായി നടക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിത മത്സ്യത്തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് മുന്നൂറോളം സ്ത്രീകൾ പങ്കെടുക്കും.
തീരവും കടലും കോർപ്പറേറ്റുകൾക്ക് തീറെഴുതുക വഴി പരമ്പരാഗത മത്സ്യമേഖല പൂർണമായി തകർന്ന അവസ്ഥയിലാണ്. തീരദേശത്തെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം മത്സ്യത്തൊഴിലാളികൾക്ക് തീരവും കടലും അപ്ര പ്രിയമായിരിക്കുകയാണ്. പരമ്പരാഗത മത്സ്യബന്ധനം നടത്തി ഇരുന്നു വർക്കും തല ചുമടാൽ മത്സ്യം വിട്ടിരുന്ന സ്ത്രീകൾക്ക് മത്സ്യം ലഭ്യമല്ലതായി. ആധുനിക മാർക്കറ്റിംഗ് സംവിധാനങ്ങൾ ചില്ലറ വില്പന നടത്തുന്ന സ്ത്രീകളെ തൊഴിലിടത്തിൽ നിന്നും പൂർണമായും പുറംതള്ളി. വികലവും അശാസ്ത്രീയവുമായ വികസന പദ്ധതികൾ മത്സ്യത്തൊഴിലാളി ജീവിതങ്ങളെ തീരത്തു നിന്നും അവരുടെ തൊഴിൽ ഇടങ്ങളിൽ നിന്നും അവരെ നിഷ്കരണം പുറത്താക്കി. കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ സ്വഭാവം മാറുക വഴി മത്സ്യബന്ധനം കൂടുതൽ ദുഷ്ടരവും അപകടകരവും ആയി. കൂടാതെ തീരെ ശോഷണവും വിഭവശോഷണവും സംഭവിച്ചു. ഇവ ഏറ്റവും അധികം ബാധിച്ചത് മത്സ്യത്തൊഴിലാളി സ്ത്രീകളെയാണ്. കടലും തീരവും ആരോഗ്യവും തൊഴിലും തൊഴിലിടവും സംരക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ ജീവൻ മരണ പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനം തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നത്.
നവംബർ നാല് വൈകിട്ട് അഞ്ചുമണിക്ക് മത്സ്യത്തൊഴിലാളി സ്ത്രീകൾ നയിക്കുന്ന ഇരുചക്ര വാഹന വിളംബര ജാഥയുടെ ദേശീയ വനിതാ സമ്മേളനത്തിന് തുടക്കം കുറിക്കുന്നു. നവംബർ നാലിന് മൺമറഞ്ഞുപോയ മത്സ്യത്തൊഴിലാളി നേതാക്കളായ ജോയിച്ചൻ ആന്റണി ടി പീറ്റർ സിസ്റ്റർ റോസ് ഫാദർ തോമസ് കോച്ചേരി ജ്യൂസ് ജെപി എന്നിവരെയും മറ്റു പ്രവർത്തകരെയും സംഘാടകസമിതിയും വിവിധ സംഘടന പ്രതിനിധികളും ചേർന്ന് അനുസ്മരിക്കും. നവംബർ രാവിലെ വലിയതുറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വനിതാ മത്സ്യത്തൊഴിലാളി അവകാശ പ്രഖ്യാപന റാലിയുടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും രാവിലെ 10 മണിക്ക് സമ്മേളന വീഥിയായ തോമസ് കോച്ചേരി സെന്ററിൽ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനം ആരംഭിക്കും. 2024 നവംബർ 5 6 തീയതികളിൽ തിരുവനന്തപുരത്ത് വലിയതുറയിൽ പ്രവർത്തിക്കുന്ന ഫാദർ തോമസ് കോച്ചേരി സെൻട്രലിൽ വച്ച് സംഘടിപ്പിക്കപ്പെടുന്ന ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനത്തിലേക്ക്
ജാനറ്റ് ക്ലീറ്റസ്
ഷെർലറ്റ് ഹൃദയദാസ്
ലിമ സുനിൽ
തീരദേശ മഹിളാവേദി, കേരളം
9072745028,7736305562

















Leave a Reply