Advertisement

ലോക ബഹിരാകാശ വാര ആഘോഷം തുമ്പയിൽ നിന്ന് രോഹിണി (RH 200)സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചു.

ലോക ബഹിരാകാശ വാര ആഘോഷങ്ങളുടെ ഭാഗമായി വിക്രം സാരാഭായി സ്പേസ് സെന്ററിലെ (VSSC) തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (TERLS)നിന്ന് രോഹിണി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചു.

വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ 2500 അധികം ആളുകളാണ് തുമ്പയിൽ എത്തിയത്.

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ വി എസ് എസ്സി(VSSC), ലിക്വിഡ് പ്രൊപ്പൽഷ്യൻ സിസ്റ്റം സെന്റർ (LPSC),ഐ എസ് ആർ ഒ ഇന്ന് സിസ്റ്റംസ് യൂണിറ്റ് (IISU),ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST)എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റോക്കറ്റ് റവല്യൂഷൻ എന്ന പ്രമേയത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത്.

ഒക്ടോബർ 6ന് എൽപിഎസ്ഇ വലിയ മലയിൽ നടന്ന ചടങ്ങിൽ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി(SCTIMST ) ഡയറക്ടർ ഡോക്ടർ സഞ്ജയ് ബഹാരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബയോ ആസ്ട്രോ നോട്ടിക്സിലെ മാറ്റങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

വി എസ് എസ് സി ഡയറക്ടർ ഡോക്ടർ രാജീവ് യുപി വലിയമല എൽ പി എസ് സി ഡയറക്ടർ ശ്രീ എൻ ജയൻ ഐ എസ് യു ഡയറക്ടർ ജോജി ജെ ചമ്മൻ ഐ ഐ എസ് ടി വൈ സ്റ്റാർ ഡോക്ടർ ദീപാങ്കർ ബാനർജി വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജയകുമാർ എം ഉദ്ഘാടനസമിതി ആൾട്ടർനേറ്റീവ് ചെയർപേഴ്സൺ അജിത്ത് ബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലുടനീളം ഉള്ള സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും ബഹിരാകാശ ശാസ്ത്രത്തിനുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നാല് കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞർ നയിക്കുന്ന ഓൺലൈൻ പ്രഭാഷണങ്ങളും വാര ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് തിരുവനന്തപുരം കട്ടയില ഡോക്ടർ എ എം എം ആർ എച്ച് എസ് എസ് സ്കൂളിൽ വി എസ് സി അസോസിയേറ്റ് ഡയറക്ടർ ഡോക്ടർ ദീപേന്ദ്രൻ ബി നിർവഹിച്ചു.

ഒക്ടോബർ ഏഴിന് ഐ ഐ എസ് യുവിൽ നടന്ന ചടങ്ങിൽ അന്യഗ്രഹ ലോകങ്ങൾക്കായുള്ള തിരച്ചിൽ THE GREAT SEARCH FOR ALIGN WORLDS എന്ന വിഷയത്തിൽ പ്രൊഫസർ ഡോക്ടർ ആനന്ദ് നാരായണൻ പ്രഭാഷണം നടത്തി.

വിദ്യാർത്ഥികൾക്കായി വീഡിയോ മത്സരങ്ങൾ ഉൾപ്പെടുന്ന യുവർ സ്പേസ് പരിപാടിയും പൊതുജന പങ്കാളിത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഒക്ടോബർ 10ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വച്ച് നടക്കുന്ന പൊതുജന പങ്കാളിത്ത പരിപാടിയിൽ എൽ പി എസ് സി ഡെപ്യൂട്ടി ഡയറക്ടർ കിരൺ മോഹൻ BEYOND THE PALE BLUE DOT എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് തിരുവനന്തപുരം ഐസർ ഐ ഐ എസ് ഇ ആർ ഡയറക്ടർ പ്രൊഫസർ ശ്രീനിവാസ മൂർത്തി ശ്രീനിവാസലൂ ആസ്ട്രോബയോളജിയെ കുറിച്ച് ഐഐഐടിയിൽ പ്രഭാഷണം നടത്തും.

ലോക ബഹിരാകാശ വാര ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ 14ന് നടക്കും വി എസ് എസ് സി ഡയറക്ടർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ എസ് ടി വൈസ് ചാൻസിലർ സമാപന സന്ദേശം നൽകുന്നു എൽ പി എസ് സി ഐ എസ് യു ഡയറക്ടര്‍മാർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *