Advertisement

ശ്രീരാജ് കൃഷ്ണൻ പോറ്റി മേൽശാന്തിയായി ചുമതലയേൽക്കും

തിരുവനന്തപുരം : കുമാരപുരം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി ഒക്ടോബർ രണ്ടിന് ചുമതല ഏൽക്കും.

പുതിയന്നൂർക്കോണം മഹാദേവ ക്ഷേത്രം, അമ്മുമ്മ നട ക്ഷേത്രം കൊല്ലം, പേരെയും ഭൂതനാഥ സ്വാമി ക്ഷേത്രം കൊട്ടിയം, കുണ്ടമൺ ഭാഗം ഭഗവതി ക്ഷേത്രം, വലിയശാല കാവിൽ ഭഗവതി ക്ഷേത്രം, ഇരുമ്കുളങ്ങര ദുർഗാദേവി ക്ഷേത്രം, ആരെയും കുഴി ഭഗവതി ക്ഷേത്രം, മണികണ്ഠേശ്വരം ശിവ ശാസ്താ ക്ഷേത്രം, വഴുതക്കാട് മഹാ ഗണപതി ക്ഷേത്രം, തോന്നയ്ക്കൽ കുടവൂർ മഹാദേവ ക്ഷേത്രം, പുള്ളിയങ്കാവ് ഭദ്രകാളി ക്ഷേത്രം ആറ്റിങ്ങൽ, വെള്ളറട ചൂണ്ടിക്കൽ ഭദ്രകാളി ക്ഷേത്രം, അര കത്ത് ദേവീക്ഷേത്രം, പാപ്പനംകോട് മഠത്തിൽ ഭഗവതി ക്ഷേത്രം, നടുതല ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റിയുടെ ചെയർമാനും അഖില തന്ത്രി പ്രചാരക് സഭയുടെ ദേശീയ ചെയർമാനും കൂടിയാണ് ശ്രീരാജ് കൃഷ്ണൻ പോറ്റി.

Leave a Reply

Your email address will not be published. Required fields are marked *