Advertisement

ലോക ഫാർമസിസ്റ്റ് ദിനം: ഫാർമസിലെ ശൃംഖല വിപുലീകരിക്കാൻ HLL ലൈഫ് കെയർ: 4500 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച് ലൈഫ് കെയർ ലിമിറ്റഡ്HLL Life care limited, റീട്ടെയിൽ പൊതുജന ആരോഗ്യ സേവനങ്ങളുടെ ഭാഗമായി രാജ്യത്ത് ഉടനീളമുള്ള തങ്ങളുടെ ഫാർമസി ശൃംഖലപുലീകരിക്കുന്നു.

അടുത്ത ഒരു വർഷത്തിനുള്ളിൽ എച്ച് എൽ എൽ കീഴിലുള്ള ഫാർമസി ഔട്ട്ലെറ്റുകളുടെ എണ്ണം 600 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിലൂടെ രാജ്യത്ത് ഉടനീളം ഏകദേശം 4500 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

2011 സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഒരു ഔട്ട്ലെറ്റിലൂടെ തങ്ങളുടെ പൊതുജന ആരോഗ്യ ഡീറ്റെയിൽസ് സേവനത്തിന് തുടക്കമിട്ട എച്ച് എൽ എൽ ഫാർമസിസ്റ്റ് ദിനത്തിന് പിറ്റേന്ന് ഈ സെപ്റ്റംബർ 26ന് പ്രവർത്തനത്തിന്റെ 15 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

863 വനിതാ ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള 2000 ഫാർമസിസ്റ്റുകൾ നിലവിൽ എച്ച് എൽ എൽ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ എച്ച് എൽ എൽ തങ്ങളുടെ ഫാർമസി ശൃംഖല ഏകദേശം 600 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഫാർമസിസ്റ്റുകളുടെ എണ്ണം ഏകദേശം 4000ത്തിൽ എത്തുവാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ വിപുലീകരണം കൂടുതൽ ഫാർമസിസ്റ്റുകൾക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും എച്ച് എൽ എല്ലിന്റെ വളരുന്ന പൊതുജന ആരോഗ്യ രംഗയുടെ ഭാഗമാകാനുള്ള അവസരങ്ങൾ സൃഷ്ടിക്കും.

ഒറ്റ ഔട്ലെറ്റായി ആരംഭിച്ച ഈ യാത്ര ഇന്ന് ഇന്ത്യയിലൂടെ നീളം 300 ൽ അധികം ഔട്ട്ലെറ്റുകൾ ഉള്ള ഒരു ദേശീയ ഫാർമസിലെ ആയി വളർന്നിരിക്കുന്നു. എച്ച് എൽ എല്ലിന് നിലവിൽ ഫാർമസി ആൻഡ് സർജിക്കൽ ഔട്ട് ലെറ്റുകൾ ഉണ്ട് അതേസമയം ആകെ എച്ച് എൽ എൽ ഫാർമസി സെന്ററുകൾ എണ്ണം 340 ആണ്.

2011 സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഒരു ലൈഫ് കെയർ സെന്റർ ആരംഭിച്ചു കൊണ്ടാണ് ഈ യാത്രയ്ക്ക് തുടക്കമായത്. ഈ ഔട്ട്ലെറ്റ് പിന്നീട് എച്ച് എൽ എൽ ഫാർമസി ആൻഡ് സർജിക്കൽസ് എന്ന പുനർനാമകരണം ചെയ്യപ്പെട്ടു. അത്യാവശ്യം മരുന്നുകൾ മെഡിക്കൽ ഉപകരണങ്ങൾ മറ്റു ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ എന്നിവ ജനങ്ങൾക്ക് എളുപ്പത്തിലും താങ്ങാനാവുന്ന വിലയിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് കെയർ രംഗത്തേക്ക് എച്ച് എൽ എൽ എടുത്ത ആദ്യ ചുവടുവെപ്പായിരുന്നു ഇത്.

ഒരു റീട്ടെയിൽ ഔട്ട്ലെറ്റായി ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയിൽ ഉടനീളം 3റിലധികം ഔട്ട്ലെറ്റുകൾ ഉള്ള ഒരു ദേശീയ ഫാർമസിലെ ആയി വളർത്തിയിരിക്കുന്നു. മരുന്നുകൾ ലഭ്യമാക്കുന്നതിലും രോഗികളെ പിന്തുണയ്ക്കുന്നതിലും ഫാർമസിസ്റ്റുകൾ വഹിക്കുന്ന പ്രധാന പങ്കു തിരിച്ചറിയുന്ന സെപ്റ്റംബർ 27ന് ആചരിക്കുന്ന ലോക ഫാർമസിസ്റ്റ് ദിനത്തോട് അനുബന്ധിച്ചാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

ആരോഗ്യമുള്ള ഭാവിക്കായി ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുക എന്ന 2026ലെ ലോക ഫാർമസി ദിന പ്രമേയം ആരോഗ്യ സംരക്ഷണത്തിൽ ഫാർമസിസ്റ്റുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

വർഷങ്ങളായി എൽ എൽ ഫാർമസി ഫ്രീ ജനറിക് സ്റ്റോറുകൾ എച്ച് എൽ ഒപ്ടിക്കൽസ് അമൃത ഫാർമസി അമൃത ഒപ്ടിക്കൽസ് എന്നിവയിലൂടെ എച്ച് എൽ എൽ തങ്ങളുടെ സംരക്ഷണ സേവനങ്ങൾ വിപുലീകരിച്ചു. എച്ച് എൽ എൽ ഒപ്ടിക്കൽസ് മുന്ദിര ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം കണ്ണടകൾ താങ്ങാനാവുന്ന വേളയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. ഇത് സാധാരണക്കാർക്ക് ഗുണനിലവാരമുള്ള കണ്ണടകളും ലെൻസുകളും ന്യായവും ലാഭകരവുമായ വിലയിൽ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *