
തിരുവനന്തപുരം : സിഡിറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർ എം അബ്ദുൽ റഹ്മാൻ അക്ഷയ ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി. സംസ്ഥാനത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി പൊതു സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിൽ എത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഏകോപനത്തിൽ പുതിയ ചുമതല നിർണായകമാണ്.
സംസ്ഥാന സർക്കാരിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൊതു സേവനങ്ങളുടെ രൂപകൽപ്പനയിലും വിതരണ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിവരസാങ്കേതിക വിധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും സാമൂഹിക ഉത്സവത്തിൽ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവന സംവിധാനങ്ങൾ സഹായകമായി. ഈ ഡിജിറ്റൽ സേവന വ്യാപനത്തിന്റെ പ്രധാന കണ്ണിയാണ് അക്ഷയ.

ഒറ്റ കുടക്കീഴിൽ വിവിധ സർക്കാർ പൗരസേവനങ്ങളും സർക്കാർ ബിസിനസ് സേവനങ്ങളും ബിസിനസ് പൗരസേവനങ്ങളും ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകളുടെ വിപുലമായ ആണ് അക്ഷയ കേന്ദ്രങ്ങൾ. കേരളത്തിൽ ഉടനീളം ഏകദേശം 200650 അക്ഷയ ഈ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ട് അക്ഷയ കേന്ദ്രങ്ങൾ എന്ന നിലയിൽ എല്ലാ സേവന ശൃംഖല വ്യാപിച്ചു കിടക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വിവരസാങ്കേതിക വിധിയുടെ പ്രയോജനം എത്തിക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ വിവരങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ ഭരണത്തിലെ സുതാര്യത വർധിപ്പിക്കൽ സാമൂഹിക സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ അക്ഷയ കേന്ദ്രങ്ങൾ പ്രധാന പങ്കു വഹിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ വിവിധ ഐടി പദ്ധതികൾ വെബ് പോർട്ടലുകൾ ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്ന സ്ഥാപനമാണ് C-Dit.എൻജിനീയറിങ് ഫാർമസി ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളുടെ ഓൺലൈൻ സേവനങ്ങൾ ഒരുക്കുന്നതിലും C-Dit പ്രധാന പങ്ക് വഹിക്കുന്നു.
എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോക്ടർ അബ്ദുൽ റഹ്മാൻ മുമ്പ് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറായി അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ പ്രഥമ പ്രൂവൈസ് ചാൻസിലർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനിലും ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഇമേജ് പ്രോസസിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോക്ടർ അബ്ദുൽ റഹ്മാന്റെ മേൽനോട്ടത്തിൽ 15 ഓളം ഗവേഷകർ പി എച്ച് ഡി പൂർത്തിയാക്കിയിട്ടുണ്ട്. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിൽ നൂറിൽ അധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ബൈക്ക് സ്വദേശിയായ ഡോക്ടർ അബ്ദുൽ റഹ്മാൻ കോട്ടയടക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്.
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണമന്ത്രാലയത്തിലെ ഡയറക്ടറായ ഡോക്ടർ നീതു സോണയാണ് ഭാര്യ. പിഐബി മുൻ ഡയറക്ടറും നിലവിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള ഡയറക്ടറുമാണ്.






Leave a Reply