
യുണൈറ്റഡ് ഫോർ എം ഓഫ് ബാങ്ക് യൂണിയൻസ് ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് ദിവസം ആക്കണമെന്ന് ഏകദേശം 12 വർഷം മുമ്പേ ആവശ്യപ്പെട്ടിരുന്നു. 2015 ഒപ്പുവച്ച പത്താം ഉപേക്ഷിക്കരാറിൽ ഐബിഎയും സർക്കാരും ഇത് അംഗീകരിച്ചു . അതനുസരിച്ച് എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധി ദിവസങ്ങളായി പ്രഖ്യാപിക്കുകയും മറ്റു ശനിയാഴ്ചകൾ പകുതി ദിവസത്തെ പ്രവർത്തി ദിവസത്തിനു പകരം പൂർണ്ണ പ്രവർത്തി ദിവസങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. ബാക്കിയുള്ള എല്ലാ ശനിയാഴ്ചകളും അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് യൂണിയനുകളുടെ ആവശ്യം യഥാസമയം പരിഗണിക്കുമെന്ന് അന്ന് ഉറപ്പും നൽകി.
2020 ഒപ്പുവച്ച പതിനൊന്നാമത് ബൈപാർട് ടൈറ്റ് സെറ്റിൽമെന്റ് എട്ടാമത് ഓഫീസേഴ്സ് വിച്ച് നോട്ട് ചർച്ചകളിൽ ശേഷിക്കുന്ന ശനിയാഴ്ചകളും അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യം യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ശക്തമായി മുന്നോട്ടുവച്ചു. ആവശ്യം പരിഗണിക്കാത്തത് കൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രക്ഷോഭം തുടരുന്നു.

ചർച്ചകൾ നടന്നു കുറേ റൗണ്ട് ചർച്ചകൾക്ക് ശേഷം 2023 ഫെബ്രുവരി മാസം നടന്ന ചർച്ചയിൽ 6 ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം നടപ്പിലാക്കുന്നതിനായി രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പണം ഇടപാടുകളും വൈകുന്നേരം 4 30 വരെ പണം രഹിത ഇടപാടുകളും നടത്തുന്നതിലൂടെ മൊത്തം പ്രവർത്തി സമയം പ്രതിദിനം 40 മിനിറ്റ് വർധിപ്പിക്കാൻ ധാരണയായി. ഇത് ഐബിഎ ധന മന്ത്രാലയത്തെ അറിയിച്ചെന്നും ആവശ്യം നടപ്പാക്കപ്പെടുമെന്നും പലവട്ടം പറഞ്ഞുവെങ്കിലും വർഷം മൂന്നു കഴിഞ്ഞിട്ടും ഗവൺമെന്റ് തലത്തിൽ ഒരു അറിയിപ്പും ഇതുവരെ ഉണ്ടായില്ല എന്ന് മാത്രമല്ല ഓരോ ചർച്ചയിലും പരിഹാരം അനന്തമായി നീണ്ടുപോയി.
2024 മാർച്ച് മാസം ഒപ്പുവച്ച പന്ത്രണ്ടാം ഉദയകക്ഷി കരാറിലും ഒമ്പതാമത് ഓഫീസേഴ്സ് നോട്ടിലും ഇത് രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റ് എൽഐസി ജിഐസി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നബാർഡ് തുടങ്ങിയ ഓഫീസുകൾ എല്ലാം ആഴ്ചയിൽ അഞ്ചുദിവസമാണ് പ്രവർത്തിക്കുന്നത്. എടിഎം കളും ഓൺലൈൻ ഡിജിറ്റൽ പണം ഇടപാടുകളും വലിയ സേവനം ഉറപ്പാക്കുന്നുമുണ്ട്.
ഓരോ പണിമുടക്കിനും യു എഫ് ബി യു ആഹ്വാനം നൽകുമ്പോൾ വിഷയം പരിഗണനയിലാണ് എന്ന് പറയുകയും ഗവൺമെന്റ് തലത്തിൽ പിന്നീട് അത് മറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ജനുവരി 27ന് ഒരു ദിവസത്തെ രാജ്യവ്യാപകമായ പണിമുടക്ക് നടത്തി എന്നാൽ കേന്ദ്ര ഗവൺമെന്റ് പണിമുടക്കിന് ശേഷവും തീരുമാനം പറയാതെ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ്.
ആവശ്യം നേടിയെടുക്കാൻ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 11ന് ഒരു ദിവസത്തെ പണിമുടക്കിന് ആഹ്വാനം നൽകി ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. പണിമുടക്ക് നടന്നു വീണ്ടും പ്രക്ഷോഭം അല്ലാതെ വഴിയില്ല എന്നതുകൊണ്ട് അവകാശ ദിന ബാഡ്ജ് ധാരണവും ലക്ഷങ്ങൾ പങ്കെടുത്ത ക്യാമ്പയിനും നടന്നു.
ഗവൺമെന്റ് തലത്തിൽ തീരുമാനം ഒന്നും പറയാതെ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ പഞ്ചദിന ഭാരം നടപ്പിലാക്കുക ഉപ്പിട്ട കരാറുകൾ പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച രാജ്യത്തെ എല്ലാ ബാങ്കുകളിലും പൊതുമേഖലാ സ്വകാര്യ വിദേശ സഹകരണ ഗ്രാമീണ ബാങ്കുകളിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും സെപ്റ്റംബർ 28 29 30 തീയതികളിൽ പണിമുടക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
ഈ വിഷയത്തിൽ ഉറപ്പു കിട്ടിയാൽ പണിമുടക്കുമായി മുന്നോട്ടുപോകില്ല എന്ന് യു എഫ് ബി യു ദേശീയ നേതൃത്വം സെൻട്രൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 22ന് നടന്ന ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കുന്ന ധാരണകൾ നടക്കും.
കൺവീനർ ഇ എഫ് ബി യു കേരള ബി രാമ പ്രകാശ് 9 4 7 8 3 8 4 9 2
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ബി രാമപ്രകാശ് ശ്രീനാഥ് ഇന്ദുചൂഡൻ, ഗിരീശൻ ബാഗേരി,ജെറിൻ കെ ജോൺ,പ്രവീൺ,കിരൺ







Leave a Reply