കേരളത്തിലെ ബാങ്കുകളുടെ മൊത്തം ബിസിനസിന്റെ കണക്കെടുത്താൽ നാലാം സ്ഥാനത്താണ് കേരള ബാങ്ക്. 2026 ജൂൺ മാസത്തിലെ എസ് എൽ പി സി കണക്കുപ്രകാരം മുൻപ് അഞ്ചാം സ്ഥാനത്ത് ആയിരുന്ന കേരള ബാങ്ക് ഇപ്പോൾ നാലാം സ്ഥാനത്ത് എത്തി. കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 31/03/2026 ൽ 128697 കൂടി രൂപയായി വർദ്ധിച്ചു.
കേരള ബാങ്ക് രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതൽ ബിസിനസ് വളർച്ചയായ 7700 കോടി നേടിയത് 2025 26 വർഷത്തിലാണ്. കേരളത്തിലെ മൊത്തം ബാങ്കിംഗ് ബിസിനസിന്റെ 7% മാർക്കറ്റ് ഷെയർ കേരള ബാങ്കിനുണ്ട്.

കേരള ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ യാഥാർത്ഥ്യമായതോടുകൂടി കേരളത്തിലെ സഹകരണ മേഖല വൻ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഇന്റർനെറ്റ് ബാങ്കിംഗ് മർച്ചന്റ് അക്വേഷൻ ക്യൂവാക്കോട് എന്നീ സേവനങ്ങളുടെ ഉദ്ഘാടനം സഹകരണ എക്സൈസ് മന്ത്രി ശ്രീ എം ലിജു സെപ്റ്റംബർ 22ന് എറണാകുളം അങ്കമാലി കറൂ കുറ്റിയിലെ അദ്ലെക്സ് കൺവെൻഷൻ സെന്റർ ഹാളിൽ നിർവഹിക്കുന്നതാണ്. തുടർന്ന് ബാങ്കിന്റെ വാർഷിക പൊതുയോഗം നടക്കുന്നതാണ്.
ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും വിശിഷ്യാ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ഈ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ബാങ്ക് സജ്ജമായി കഴിഞ്ഞു.
ബാങ്ക് ശാഖയിൽ നേരിട്ട് പോകാതെ തന്നെ കമ്പ്യൂട്ടർ മൊബൈൽഫോൺ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഇന്റർനെറ്റ് ബാങ്കിംഗ്.
ഇന്റർനെറ്റ് ബാങ്കിംഗ് മർച്ചന്റ് അക്വേഷൻ QR code എന്നീ രണ്ട് നൂതന സേവനങ്ങളും കേരള ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ സുപ്രധാന നാഴികക്കല്ലുകൾ ആണ്. സംസ്ഥാനത്തെ സഹകരണ മേഖലയെ കൂടുതൽ ശക്തവും ആധുനികമാക്കുന്നതിനും പ്രാഥമിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകൾക്കും മികച്ച സേവനം ലഭ്യമാക്കുന്നതിനും ഈ സൗകര്യങ്ങൾ സഹായകമാകും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
പി മോഹനൻ മാസ്റ്റർ പ്രസിഡന്റ് കേരള ബാങ്ക്, ടിവി രാജേഷ് വൈസ് പ്രസിഡന്റ് കേരള ബാങ്ക്, ജോർജ് എം ചാക്കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേരള ബാങ്ക്, എ ആർ രാജേഷ് ചീഫ് ജനറൽ മാനേജർ കേരള ബാങ്ക്, അനിൽകുമാർ ചീഫ് ജനറൽ മാനേജർ കേരള ബാങ്ക്, ടി കെ റോയ് ചീഫ് ജനറൽ മാനേജർ കേരള ബാങ്ക്.







Leave a Reply