Advertisement

TOLIC പുരസ്കാരം നിറവിൽ HLL ലൈഫ് കെയർ ലിമിറ്റഡ്

ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ HLL ലൈഫ് കെയർ ലിമിറ്റഡിന്TOLIC പുരസ്കാരം നേട്ടം.

2025 26 കാലയളവിൽ ഔദ്യോഗിക ഭാഷ നയം നടപ്പിലാക്കുന്നതിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷ വിഭാഗം സെക്രട്ടറി അഞ്ജലി ആര്യ ഐഎസിൽ നിന്നും എച്ച് എൽ എൽ ലൈഫ് ലിമിറ്റഡ് എച്ച്ആർഡിഭാഗം വൈസ് പ്രസിഡന്റ് ഡോക്ടർ രാജേഷ് രാമകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി

2026 സെപ്റ്റംബർ 14ന് നവീൻ മുംബൈയിലെ വാശിയിലുള്ള എക്സിബിഷൻ സെന്ററിൽ വച്ച് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ ഹിന്ദി ദിനവും ആറാമത് അഖിലേന്ത്യ ഭരണഭാഷ സമ്മേളനവും ഉദ്ഘാടനം ചെയ്തു

സെപ്റ്റംബർ 15നായിരുന്നു പുരസ്കാരദാന ചടങ്ങ് ഭരണഭാഷയുടെ നടത്തിപ്പിനും പ്രചാരണത്തിനുമുള്ള അംഗീകാരമായി എച്ച് എൽ എൽ സീനിയർ മാനേജർ ഡോക്ടർ സുരേഷ് കുമാർ ചടങ്ങിൽ പ്രശസ്തി പത്രം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *