ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ പട്ടികയിലേക്ക് പ്രത്യേകിച്ച് കനോയിങ്, കയാക്കിംഗ്, തുഴച്ചിൽ,സെൻസിംഗ് ഇനങ്ങളിൽ മികച്ച സംഭാവന നൽകാൻ കേരളത്തിന് സാധിക്കും.സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം ഡയറക്ടർ.
2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ തിരുവനന്തപുരം SAI സെൻട്രലിൽ നിന്നും അത്ലറ്റിക്സ്, പ്രിൻസിങ് സൈക്ലിംഗ്, കാനോയിങ് കയാക്കിംഗ, തുഴച്ചിൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്നത് 29 പേർ.

പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതി കേരളത്തിന്റെ കായിക മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണൽ ഡയറക്ടർ ഡോക്ടർ എൻ ശരത് ചന്ദ്ര യാദവ്. പരിഷ്കരിച്ച് ഇന്ത്യ പദ്ധതിയെക്കുറിച്ചും കേരളത്തിലുള്ള അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിലൂടെ പുതിയ കായികപ്രതിഭകളെ കണ്ടെത്താനും വളർന്നുവരുന്ന കായിക താരങ്ങളെ പരിപോഷിപ്പിക്കാനും കായിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ പട്ടികയിലേക്ക് പ്രത്യേകിച്ച് എന്നീ ഇനങ്ങളിൽ മികച്ച സംഭാവന നൽകാൻ കേരളത്തിന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കായിക മേഖലയിൽ സംസ്ഥാന ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കും എന്നും ഇന്ത്യ പദ്ധതിക്ക് കീഴിൽ പരിശീലകരുടെ മേൽനോട്ടത്തിൽ സംസ്ഥാന കായികമേള ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും ഒന്നിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പരിഷ്കരിച്ച ഇന്ത്യ പദ്ധതി വഴി ഒരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കേരളത്തിൽ 23 ഖേലോ ഇന്ത്യ കേന്ദ്രങ്ങളും ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസും 90 ഇന്ത്യ അംഗീകൃത അക്കാദമികളുമാണ് ഉള്ളത്.
പരിഷ്കരിച്ച് ഇന്ത്യ പദ്ധതിയെ കുറിച്ചും കേരളത്തിലുള്ള അവസരങ്ങളെക്കുറിച്ചും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ നിമിഷ പി ചാര വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ഏകദേശം 8 ഇരട്ടി വർദ്ധനയോടെ 2026 31 കാലയളവിൽ ഇന്ത്യ പദ്ധതിക്ക് ആകെ 36441 കൂടി രൂപയാണ് വക ഇരുത്തിയത്. കായിക താരങ്ങളുടെ എണ്ണം ഏകദേശം 10 മടങ്ങ് വർദ്ധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കായിക അടിസ്ഥാന സൗകര്യങ്ങൾ കായിക മത്സരങ്ങളും ലീഗുകളും പ്രതിഭാ നിർണയവും ഹേലോ ഇന്ത്യ പരിശീലന സൗകര്യങ്ങളും പരീക്ഷീലകരുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും വികാസം ഇന്ത്യ സ്പോർട്സ് ടെക്നോളജി എന്നിവ ഉൾപ്പെടുന്ന ഒൻപത് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് പരിഷ്കരിച്ച ഹേലോ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്.
രാജ്യമെമ്പാടും 9000 കിലോ ഇന്ത്യ കായിക താരങ്ങൾക്കും 18000 താരങ്ങൾക്കും പരിശീലനം ഭക്ഷണം താമസം കിറ്റുകൾ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായം ലഭിക്കും. ഒപ്പം കൂടുതൽ കായിക മത്സരങ്ങളും ലീഗുകളും സംഘടിപ്പിക്കാനും പദ്ധതി അവസരം ഒരുക്കും. ഇതിലൂടെ കായികതാരങ്ങൾക്ക് കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനും പ്രകടനം വിലയിരുത്താനും സാധിക്കും. കേരളത്തിലെ കായികരംഗത്തെ താഴെത്തട്ടിലെ പ്രതിഭാ നിർണയം മുതൽ ദേശീയ അന്തർദേശീയ നേട്ടം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിഷ്കരിച്ച അക്ഷയ ഇന്ത്യ പദ്ധതി മുതൽക്കൂട്ടാകും.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ തിരുവനന്തപുരത്തെയും റീജിയണൽ സെന്ററിൽ നിന്നും കയാക്കിംഗ് തുഴച്ചിൽ എന്ന ഇനങ്ങളിൽ 29 പേർ പങ്കെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. അർജുന പുരസ്കാര ജേതാക്കളായ മുഹമ്മദ് അജ്മൽ സജി തോമസ് എസ് എ ഐ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ വർഷ ഡയറക്ടർ സെൽവ മണി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ബി സുനിൽകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.







Leave a Reply