ഐടി മേഖലയിലും സോഫ്റ്റ്വെയർ രംഗത്തും കേരളം വിപ്ലവം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പുതിയ കാലഘട്ടത്തിൽ വെറും സേവന ദാതാക്കൾ ആയി തുടരാനാവില്ല എന്ന് വ്യവസായം ഐടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി.
അടൽ എസ്റ്റാബ്ലിഷ്ഡ് ഇൻകുബേശൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള ക്യാമ്പസിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിന് പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം. പ്രോപ്പർട്ടി ഡീടെക് ഉൽപ്പന്നങ്ങൾ സെമി കണ്ടക്ടറുകൾ അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി ഇവന്റുകളുടെ എണ്ണത്തിൽ അല്ല മറിച്ച് എത്ര സ്റ്റാർട്ടപ്പുകൾ വളർന്നു എത്ര പേറ്റന്റുകളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്നതിലാണ് വിജയം അളക്കേണ്ടത്. ആഗോള വിപണി ഇലക്ഷൻ ഇട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവ സംരംഭകർ തയ്യാറാകണമെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ്ണപിന്തുണ അവർക്കുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അടൽ എപ്പിക്ക് സെമികോൺ കേരളം ഹാർഡ്വെയർ ഇന്നോവേഷൻ എഞ്ചിൻ ആയ മേക്കർ ഹബ്ബ് എന്നീ പദ്ധതികളുടെ ലോഗോ പ്രകാശനവും 6 ധാരണ പത്രങ്ങളുടെ കൈമാറ്റവും സ്റ്റാർട്ടപ്പുകൾക്കുള്ള ഗ്രാൻഡ് കത്തുകളുടെ വിതരണവും നടന്നു. മികച്ച പ്രോപ്പുകൾ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾക്ക് പരമാവധി 40 ലക്ഷം വരെ ഗ്രാൻഡ് നൽകുന്ന പിന്തുണ പരിപാടിയാണ് ചിപ്പ് മാറ്റ്
സി-ടെക് ഇവൻ ഹാളിൽ നടന്ന ചടങ്ങിൽ ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് സാംബശിവറാവും ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിൽ പ്രൊഫസർ സജി ഗോപിനാഥ് നീതി ആയോഗ് അടൽ ഇന്നവേഷൻ പ്രോഗ്രാം ഡയറക്ടർ ഫേസ്ബുക്ക് ഡയറക്ടർ പ്രൊഫസർ അലക്സ് ജെയിംസ് കേരള സ്റ്റാർട്ടർ അഡ്മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പങ്കെടുത്തു







Leave a Reply