തിരുവനന്തപുരം : കേരളത്തെ അറിവ് സാങ്കേതികവിദ്യ നൂതനത്വം എന്നിവയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പായി തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ സെമി കണ്ടക്ടർ വികസന പാർക്കും സയൻസ് ടെക്നോളജി അനുഭവം സ്ഥാപിക്കാൻ പദ്ധതി.ഏകദേശം 10 ഏക്കർ സ്ഥലത്ത് 100 കോടി നിക്ഷേപത്തോടെ വികസിപ്പിക്കുന്ന പദ്ധതി IITMK കേരളവുമായി സഹകരിച്ച് EXTRA CLUB പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കും.
സെമി കണ്ടക്ടർ നൈപുണ്യ വികസനം ശാസ്ത്രസാങ്കേതിക അനുഭവങ്ങൾ നൂതന സാങ്കേതികവിദ്യ ഗവേഷണം സംരംഭകത്വം വ്യവസായ സഹകരണം പൊതുജന ഇടപെടൽ എന്നിവയെ ഒരൊറ്റ ആവാസ വ്യവസ്ഥയിൽ കൂട്ടി ഇണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാങ്കേതികവിദ്യ കേവലം പഠിക്കുകയോ പ്രദർശനമായി കാണുകയോ ചെയ്യുന്നതിന് പകരം അനുഭവിച്ചറിയുകയും പരീക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ പഠന മാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്.
സെമി കണ്ടക്ടർ ചേച്ചി വികസനത്തിനാണ് പദ്ധതിയിൽ പ്രത്യേക പ്രാധാന്യം സെമി കണ്ടക്ടർ പ്രോസസ് പ്രദർശന സൗകര്യങ്ങൾ ഇലക്ട്രോണിക്സ് ലബോറട്ടറികൾ ഡിസൈൻ പഠനപരിത സ്ഥിതികൾ സൗകര്യങ്ങൾ സാങ്കേതിക പ്രദർശന മേഖലകൾ വ്യവസായ അധിഷ്ഠിത പരിപാടികൾ ഉൾപ്പെടുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.
കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ആശയത്തിലുള്ള ഗ്യാലറി കളിലൂടെ സ്മാർട്ട്ഫോൺ ഇലക്ട്രിക് വാഹനം വിമാനം റോബോട്ട് ഉപഗ്രഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെമി കണ്ടക്ടർ ചിപ്പ് തുടങ്ങിയവയുടെ പ്രവർത്തനരീതികൾ സന്ദർശകർക്ക് നേരിട്ട് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും.
ഘട്ടം ഘട്ടമായി 300ലധികം സാങ്കേതിക ഗ്യാലറികളും 500 ൽ അധികം സംവേദന ആത്മക സാങ്കേതിക അനുഭവങ്ങളും വികസിപ്പിക്കുകയാണ് വിശാലമായ ലക്ഷ്യം. സെമി കണ്ടക്ടർ എ ഐ റോബോട്ടിക്സ് ഇലക്ട്രോണിക്സ് ബഹിരാകാശ സാങ്കേതികവിദ്യ കോണ്ടം സാങ്കേതികവിദ്യ ഭാവി മൊബിലിറ്റി ബയോ ടെക്നോളജി ഉപയോഗ ഊർജ്ജം സ്മാർട്ട് സിറ്റികൾ ആശയവിനിമയ സംവിധാനങ്ങൾ ഓട്ടോമേഷൻ നൂതന നിർമ്മാണം ഡിജിറ്റൽ സാങ്കേതികവിദ്യകൾ മനുഷ്യ യന്ത്ര ഇടപെടൽ തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണമായ വേൾഡ് ട്വന്റി ഫ്യൂച്ചർ സയൻസ് അനുഭവത്തിലൂടെ 20050ലെ നഗരങ്ങൾ എഐയുമായുള്ള മനുഷ്യസഹകരണം ഭാവി ഗതാഗതം ഫോൺ നമ്പർ സാങ്കേതികവിദ്യ ബയോ ടെക്നോളജി ബഹിരാകാശ പര്യവേഷണം തുടങ്ങിയ ഭാവി സാധ്യതകൾ അനുഭവങ്ങളിലൂടെ അവതരിപ്പിക്കും.
ജിജ്ഞാസ പഠനം പരീക്ഷണം നൂതനത്വം സംരംഭകത്വം എന്ന പാതയിലൂടെ സ്കൂൾ വിദ്യാർത്ഥികൾ മുതൽ സർവ്വകലാശാലകൾ ഗവേഷകർ ചാത്തപ്പുകൾ വ്യവസായ സ്ഥാപനങ്ങള് വരെ ബന്ധിപ്പിക്കുന്ന സാങ്കേതിക ആവാസ വ്യവസ്ഥയായി പാർക്കിനെ വികസിപ്പിക്കാനാണ് ലക്ഷ്യം.
കേരള സർക്കാരിന്റെ ഐടി വ്യവസായ വകുപ്പ് മന്ത്രി ശ്രീ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ നടക്കുന്ന MOU കൈമാറ്റ ചടങ്ങ് പദ്ധതിയുടെ വികസനത്തിലെ പ്രധാന നാഴികക്കല്ലാകും. പദ്ധതി ഒറ്റനോട്ടത്തിൽ :പത്ത് ഏക്കർ :100 കോടി :IITMK കേരളം :300 സാങ്കേതിക ഗ്യാലറികൾ: 500ല്പരം സംവേദന ആത്മക അനുഭവങ്ങൾ :World @2050 :Future science






Leave a Reply