Advertisement

രാഗാർദ്ര സംഗീതവുമായി “വേടപുലരി”, സന്ധ്യ ഐപിഎസ് ആൽബം റിലീസ് ചെയ്തു

സംഗീത പ്രേമികൾക്ക് വേറിട്ടൊരു ഓണസമ്മാനവുമായി “വേടപ്പുലരി”എന്ന പുതിയ ആൽബം റിലീസ് ചെയ്തു.

കേരളീയ തനിമയും ഗ്രാമീണ പ്രകൃതിയുടെ വിശുദ്ധിയും ആവാഹിച്ചൊരുക്കിയ ഈ ഓണം ആൽബത്തിന്റെ വർണ്ണാഭമായ വീഡിയോ ആൽബം ഡോക്ടർ ബി സന്ധ്യ ഐപിഎസ് തിരുവോണദിവസം റിലീസ് ചെയ്തു.

കലാനിധി അംഗവും ഗാനരചയിതാവുമായ പ്രമോദ് കാപ്പാട് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന “വേടപ്പുലരി” ക്ക് പ്രശസ്ത സംഗീതസംവിധായകനും ഗായകനും കലാനിധി രക്ഷാധികാരിയുമായ ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഈണം നൽകിയിരിക്കുന്നത്.

ബീനാജി നിർമ്മിച്ചിരിക്കുന്ന ഈ സംഗീത ഉപഹാരം പ്രൊഡക്ഷൻസും കലാനിധിയും ചേർന്നാണ് പുറത്തിറക്കുന്നത്. കലാനിധി ബാലകല പ്രതിഭയും കുട്ടി തെയ്യം കെട്ടി സോഷ്യൽ മീഡിയയിലും മിനിസ്ക്രീം താരവുമായ മാസ്റ്റർ നിരഞ്ജൻ മണിയേരി കലാനിധി പ്രതിഭയും മിനിസ്ക്രീം സോഷ്യൽ മീഡിയ താരവുമായ ആവണി ആവൂസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമ നാടകരംഗത്തെ പ്രകാശ് ചെങ്ങൽ ബീനാജി എന്നു വരും കലാനിധിയിലെ 50ൽ പരം പ്രതിഭകളും ചേർന്നൊരുക്കുന്ന ദൃശ്യ വിസ്മയ ആൽബം പുലരി തിരുവോണ നാളായ ഓഗസ്റ്റ് 26ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് മുൻ സംസ്ഥാന പോലീസ് മേധാവിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗവുമായ ഡോക്ടർ ബി സന്ധ്യ ഐപിഎസ് തന്റെ ഔദ്യോഗിക facebook പേജിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകർക്കായി റിലീസ് ചെയ്തു.

പ്രകാശ് വാടിക്കൽ പ്രൊഡക്ഷൻ ഡിസൈനർ ആലാപനം രാഖി രാമചന്ദ്രൻ ചായാഗ്രഹണം സുധീഷ് കോമത്ത് ഹരിദാസ് ബക്കളം ഉണ്ണി സുകുമാരൻ എഡിറ്റിംഗ്സ് അനിൽ പേരാമ്പ്ര പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് ചെങ്ങൽ പ്രൊഡക്ഷൻ മാനേജർ എ കെ ശ്രീജയൻ ആനന്ദ് പ്രകാശ് അസോസിയേറ്റ് ഡയറക്ടർ പൂ മോഹനൻ മേക്കപ്പ് എന്നിവരാണ് അണിയറ പ്രവർത്തകർ.

സാങ്കേതിക സഹായം നിർവഹിച്ചിരിക്കുന്നത് ഗീതാ രാജേന്ദ്രൻ കലാനിധി ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റി. സമകാലീന രാഷ്ട്രീയ വിവാദം വിഷയ ഈ ഭവിക്കുന്ന വ്യത്യസ്തമായ ഒരു ഓണ ആൽബം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റൈൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബീനാജി പ്രൊഡക്ഷൻസ് പുറത്തിറക്കുന്നു.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള സമരപ്രതിരോധങ്ങളും കോർത്തിണക്കി ചിട്ടപ്പെടുത്തിയ ഈ ആൽബത്തിന്റെ അടിവേടൻ തെയ്യം കെട്ടിയാടുന്ന അനുജനും നീറ്റ് പരീക്ഷയ്ക്ക് തയ്യാറാവുന്ന ചേച്ചിയും കഥാപാത്രങ്ങൾ ആകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംതൊന്ത് ആത്മഹത്യക്ക് മുതിർന്ന കുട്ടിയുടെ കുടുംബത്തിലെ സംഭവ വികാസങ്ങളെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ച “വേടപ്പുലരി”എന്ന സംഗീത ആൽബം സാമൂഹ്യ പ്രതിബദ്ധത ഉണർത്തുന്ന കല ആവിഷ്കാരമായി തീരുന്നു.

മലയാളി മനസ്സിന് കുളിർമ സമ്മാനിക്കുന്ന ഈ കൊച്ചു കലാസൃഷ്ടി ഏവരും ഇരുകയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *