വെള്ളറട കിളിയൂർ എംടിസി ഓഫീസ് ഓഡിറ്റോറിയത്തിൽ കിളിയൂർ ബിനു എസ് നാടാരുടെ അധ്യക്ഷതയിൽ മഹാത്മ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുദേവന്റെയും ജന്മദിന ആഘോഷം ബഹുജൻ ദ്രാവിഡ പാർട്ടി ദേശീയ അധ്യക്ഷൻ ശ്രീ സർദാർ ജീവൻ സിംഗ് ഉദ്ഘാടനം ചെയ്തു.
റീന കരിപ്പൂർ കണ്ടല ജയൻ ബി ടി പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവ് കാമരാജ് നാഷണൽ കോൺഗ്രസ് പ്രസിഡന്റ് റോബിൻസൺ നാടാർ ആര്യങ്കോട് അശോകൻ കീഴാറൂർ മണിയൻ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ ആശംസകൾ അറിയിച്ചു.

20027 ജാതി സെൻസസ് തയ്യാർ ആക്കുമ്പോൾ ജാതിയും മതവും രണ്ടായി തന്നെ രേഖപ്പെടുത്തണമെന്നും രക്ഷകർത്താക്കൾക്ക് വായ്പ കുടിശ്ശിക ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ കൊടുക്കാൻ പാടില്ല എന്ന ബാങ്ക് നിലപാടുകൾ പുനപരിശോധിക്കണം എന്നും യോഗത്തിൽ സർക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.







Leave a Reply