ഡിജിറ്റൽ സാങ്കേതിക വിദ്യകൾ നിർമ്മിത ബുദ്ധി ഡാറ്റ അധിഷ്ഠിത ഉൾക്കാഴ്ചകൾ ശേഷി വികസനം എന്നിവയിലൂടെ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്താൻ ടൂറിസം മന്ത്രാലയം ഇന്ന് ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണ പത്രത്തിൽ ഒപ്പുവച്ചു.
ന്യൂഡൽഹിയിൽ കേന്ദ്ര വിനോദസഞ്ചാര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് സഖാവത്തിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ധാരണപത്രം കൈമാറിയത്
ഡിജിറ്റൽ വിനോദസഞ്ചാര പ്രോത്സാഹനം അറിവുകൾ പങ്കിടൽ ശേഷി വികസനം സന്ദർശകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയ പ്രധാന മേഖലകളിൽ ടൂറിസം മന്ത്രാലയവും ഗൂഗിൾ ഇന്ത്യയും തമ്മിലെ സഹകരണത്തിന് ചട്ടക്കൂട് രൂപീകരിക്കുന്നതാണ് ധാരണ പത്രം. ആഭ്യന്തര അന്തർദേശീയ സഞ്ചാരികൾക്കിടയിൽ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അനുഭവങ്ങളുടെയും സാംസ്കാരിക പൈതൃകത്തെയും ദൃശ്യപരത ശക്തിപ്പെടുത്താൻ ഡിജിറ്റൽ രംഗത്തെ ഗൂഗിളിന്റെ വൈദഗ്ധ്യം പങ്കാളിത്തത്തിലൂടെ പ്രയോജനപ്പെടുത്തും. ഇരു പക്ഷത്തിനും സാമ്പത്തിക ബാധ്യതകൾ ഇല്ലാത്തതും വാണിജ്യവരമല്ലാത്തതും പ്രത്യേക അവകാശങ്ങൾ ഇല്ലാത്തതുമായ സഹകരണമാണ് ഇത്.
ആഗോള പ്രേക്ഷകർക്ക് മുന്നിൽ ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രങ്ങളുടെ മഹിമയും ഗാംഭീര്യവും പ്രദർശിപ്പിക്കുന്ന തരത്തിൽ ആഴമേറിയ അനുഭവങ്ങൾ സൃഷ്ടിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് ശേഷിയുണ്ടെന്ന് ചടങ്ങിൽ ശ്രീ ഗജേന്ദ്ര സിംഗ് സഖാവ് പറഞ്ഞു. ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പ്രകൃതി പൈതൃകം കണ്ടെത്തുന്നതിലും അനുഭവിക്കുന്നതിലും ആ പൈതൃകത്തിൽ സഞ്ചാരികൾ പങ്കുചേരുന്നതിലും അധ്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇൻക്രെഡിബിൾ ഇന്ത്യ സംരംഭത്തിന് കീഴിൽ വിനോദസഞ്ചാര പ്രോത്സാഹനത്തിന് നൂതനവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ സമീപനങ്ങൾ സ്വീകരിക്കുന്നതിലെ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഗോള വിനോദസഞ്ചാര സാന്നിധ്യം ശക്തിപ്പെടുത്താനും ഡിജിറ്റൽ രംഗത്തെ ശേഷി മെച്ചപ്പെടുത്താനും ആധുനികവും എളുപ്പത്തിൽ പ്രാപ്യവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി രാജ്യത്തെ മാറ്റാനും പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്താനും ലോകത്തെ ഏറ്റവും മികച്ച യാത്ര കേന്ദ്രമായി രാജ്യത്തെ പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തുമെന്ന് പങ്കിട്ട പ്രതിബദ്ധത ടൂറിസം മന്ത്രാലയവും ഗൂഗിൾ ഇന്ത്യയും ആവർത്തിച്ച് വ്യക്തമാക്കി
















Leave a Reply