Advertisement

എം ടി സി എസ്

വെള്ളറട : മാഗ്നറ്റിക് ട്രീ കൾച്ചറൽ സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ ഒന്നായ എം ടി സി എസ് അംഗങ്ങളെ രാഷ്ട്രീയപരമായി ഉന്നതിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 42 അംഗങ്ങളെ അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ മത്സരിപ്പിക്കാനും അതിൽ 38 പേരെ വിജയിപ്പിക്കുവാനും കഴിഞ്ഞു. ഈ വിജയം മാഗ്നെറ്റിക് ട്രീ കൾച്ചറൽ സൊസൈറ്റി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുന്നു.ജനാധിപത്യ പാർലമെന്ററി പ്രക്രിയയിൽ പങ്കാളികളായ എല്ലാ അംഗങ്ങൾക്കും എംടിസിസ് പ്രസിഡന്റ് കിളിയൂർബിനു എസ് നാടാർ അഭിനന്ദനങ്ങൾ അറിയിച്ചു. എം ടി സി എസ് വൈസ് പ്രസിഡന്റ് ശ്രീമതി പ്രേമയുടെ അധ്യക്ഷതയിൽ വെള്ളറട JM ഹാളിൽ കൂടിയ തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗം പ്രസിഡന്റ് കിളിയൂർ ബിനു എസ് നാസർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ജോമോൾ, ട്രഷറർ സതീഷ് കുമാർ, അമ്പൂരി ഡേവിഡ്കോവിലൂർ രാജൻ, ആനപ്പാറ മണിയൻ എന്നിവർ വിജയിച്ച അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു. മതേതരത്വം നിലനിർത്തി ജാതിരഹിത സ്വയം പര്യാപ്ത സംസ്കാരം സൃഷ്ടിക്കുവാൻ ഉള്ള നയം എംടിസി എസ് അംഗങ്ങൾ കൈക്കൊള്ളും എന്നുള്ള പ്രത്യാശ പ്രകടിപ്പിച്ചു.

എം ടി സി എസ് എറണാകുളം ജില്ലാ പ്രസിഡണ്ടായി ചെറുപുനത്ത് നീനാമോളെ കിളിയൂർ ബിനു എസ് നാടാരുടെ അധ്യക്ഷതയിൽ കൂടിയ ദേശീയ കമ്മിറ്റിയിൽ ട്രഷറർ സൈമൺ നാമ നിർദ്ദേശം ചെയ്തു ദേശീയ ജനറൽ സെക്രട്ടറി എസ് സ്നേഹാദരം നൽകി പൊന്നാട അണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *