Advertisement

കാർഷിക സർവകലാശാല സാങ്കേതിക വിദ്യാദിനം ആചരിച്ചു

കേരള കാർഷിക സർവ്വകലാശാല 2025 ഓഗസ്റ്റ് 26ന് കേരളത്തിന്റെ 14 ജില്ലകളിൽ 152 വികസന ബ്ലോക്കുകളിൽ കാർഷിക സാങ്കേതിക വിദ്യ ദിനം ആചരിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പള്ളിച്ചൽ ബ്ലോക്ക് തല കാർഷിക വിജ്ഞാനകേന്ദ്രത്തിൽ ബഹുമാനപ്പെട്ട വൈസ് ചാൻസിലർ ഡോക്ടർ ബി അശോക് ഐഎഎസ് നിർവഹിച്ചു. അയൽ സംസ്ഥാനങ്ങളിലെ പോലെ കാർഷിക മുന്നേറ്റം സാധ്യമാകണമെങ്കിൽ കേരളത്തിലെ ഇനിയും ഒട്ടേറെ ദൂരം സഞ്ചരിക്കാൻ ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കാർഷിക സർവകലാശാല അഗ്രികൾച്ചറൽ ഫാക്കൽട്ടി ഡീൽ ഡോക്ടർ റോയി സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അവാർഡ് ജേതാവ് ശ്രീ ഹരികേശൻ നായരുടെയും കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യ പ്രചാരകരായ ഭാസ്കരൻ വേലായുധൻ പിള്ള ബിജു സനൽകുമാർ എന്നിവരെയും ആദരിക്കുകയും ചെയ്തു.

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോക്ടർ ബിജു പി അലക്സ് അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോക്ടർ ശ്രീ വത്സൻ ജയ് മേനോൻ തുടങ്ങിയവർ സംസാരിച്ചു. കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പച്ചക്കറികൾ സൂക്ഷ്മ മൂലകം മിശ്രിതം എന്നിവ കർഷകർക്ക് വൈസ് ചാൻസലർ ഡോക്ടർ ബി അശോകIAS വിതരണം ചെയ്യുകയുണ്ടായി. ഇതോടൊപ്പം സംസ്ഥാനത്തെ 152 വികസന ബ്ലോക്കുകളിലും സമാന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

നൂതന കാർഷിക സാങ്കേതികവിദ്യകളുടെ പ്രയോക്താക്കളായി പ്രചാരകരായും മികച്ച സംഭാവനകൾ നൽകിയ കർഷകർ ഇവിടെ ആദരിക്കപ്പെട്ട് കഴിഞ്ഞു അതോടൊപ്പം ആഘോഷങ്ങളും കാർഷിക സെമിനാറുകളും സംഘടിപ്പിച്ചു ആദരണീയനായ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ സാംസ്കാരിക നായകർ മാധ്യമപ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കർഷകർക്കൊപ്പം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *