ഇന്ത്യാസ് VKC സീറോ ഫൂട്ട് മാർക്സ് : ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കൺസ്യൂമർ പാദരക്ഷാ സംസ്കരണ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.
ഉപയോഗശേഷം വലിച്ചെറിയുന്നതിനു പകരം ചെരുപ്പുകൾ ശേഖരിച്ച് ഉത്തരവാദിത്വത്തോടെ സംസ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയായ സീറോ ഫൂട്ട് മാർക്സ് ഇന്ത്യ വികെസി കേരള സർക്കാരിന്റെ ശുചിത്വ മിഷനുമായി സഹകരിച്ച് തിരുവനന്തപുരത്ത് ആരംഭിച്ചു. പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരത്ത് തുടക്കമായി.
കോവിഡ് 19 മഹാമാരിക്ക് ശേഷം പ്രാദേശിക കടകളിലേക്ക് ഉപഭോക്താക്കളെ തിരികെ എത്തിക്കാൻ ഇന്ത്യ വികെസി ആരംഭിച്ച ഷോപ്പ് ലോക്കൽ പദ്ധതിക്ക് സമാനമായി സീറോ ഫൂട്ട് മാർക്സ് പദ്ധതിയും രാജ്യത്ത് ഉടനീളം വ്യാപിപ്പിക്കാനാണ് ഇന്ത്യാസ് വികെസി ലക്ഷ്യമിടുന്നത്.
വളരെ ലളിതമായ രീതിയിലാണ് സീറോ ഫൂട്ട് മാക്സ് എന്ന ഈ നൂതന സംരംഭം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് അവരുടെ സമീപത്തുള്ള പദ്ധതിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കടകളിൽനിന്ന് ഇന്ത്യാസ് വികെസി ബ്രാൻഡിന്റെ ഏതെങ്കിലും ഒരു ചെരുപ്പ് വാങ്ങുകയാണെങ്കിൽ അവരുടെ ഉപയോഗിച്ച് പഴകിയ ചെരുപ്പ് ഉത്തരവാദിത്വത്തോടെ സംസ്കരിക്കുന്നതിനുള്ള ചുമതല ഇന്ത്യാസ് വികെസി ഏറ്റെടുക്കും. ഇന്ത്യാസ് വികെസിയുടെ ഏതെങ്കിലും ഒരു ബ്രാൻഡിന്റെ ഒരു പുതിയ ചെരുപ്പ് വാങ്ങുമ്പോൾ ഒരു പഴയ ചെരുപ്പ് മാത്രമേ തിരികെ നൽകാൻ സാധിക്കു.
ഇത്തരത്തിൽ കസ്റ്റമേഴ്സിൽ നിന്നും ശേഖരിക്കുന്ന ഉപയോഗിച്ച ചെരുപ്പുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നവയാണെങ്കിൽ റീസൈക്കിൾ ചെയ്യുകയോ അല്ലാത്തവ ഉത്തരവാദിത്വത്തോടെ സംസ്കരിക്കുകയും ചെയ്യും. 2024 ഡിസംബറിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചെരുപ്പുകൾ ഉത്തരവാദിത്വത്തോടെ സംസ്കരിക്കേണ്ട ആവശ്യകതയെകുറിച്ച് കേരളത്തിലെ പാദരക്ഷാ നിർമ്മാതാക്കൾക്ക് അയച്ച കത്തിന് മറുപടി എന്ന നിലയിൽ കൂടിയാണ് ഇന്ത്യാസ് വികെസിയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ വി കെ സി റസാക്ക് ഈ പദ്ധതിക്ക് രൂപം നൽകിയത്. ഈ പദ്ധതി നടപ്പിലാക്കുന്ന ഓരോ ടൗണിലും തിരഞ്ഞെടുക്കപ്പെട്ട റീറ്റെയിലർ ഷോപ്പുകളെ ഈ പദ്ധതിയുടെ ശേഖരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വളർന്നുവരുന്ന കുട്ടികളിലും യുവതലമുറയിലും മാലിന്യ സംസ്കരണത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കാനും ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ഒരു വേറിട്ട പദ്ധതിയാണ് സീറോ ഫൂട്ട് മാർക്സ്.
കോവിഡ് 19 മഹാമാരിക്ക് ശേഷം ഉപഭോക്താക്കളെ ഇന്ത്യയിലെ സമീപത്തുള്ള കടകളിലേക്ക് തിരികെ കൊണ്ടുവരാൻ ഇന്ത്യാസ് വി കെ സി 2021 ൽ ആരംഭിച്ച ഷോപ്പ് ലോക്കൽ പദ്ധതിക്ക് സമാനമായി ഒരു നല്ല ഉപഭോക്ത അവബോധം സൃഷ്ടിക്കുക എന്നതിൽ തന്നെയാണ് സീറോ ഫൂട്ട് മാക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021ൽ ഇന്ത്യാസ് വികെസിയുടെ ഷോപ്പ് ലോക്കൽ പരിപാടി ഇന്ത്യയിൽ ഉടനീളമുള്ള ഏകദേശം രണ്ട് ലക്ഷം പ്രാദേശിക കടകളിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ആയിരുന്നു.

















Leave a Reply