Advertisement

വാസ്കുലർ സൊസൈറ്റി ഓഫ് കേരള ഇന്ത്യയിലെ ആദ്യത്തെ അയോട്ടിക് മാസ്റ്റർ ക്ലാസ് ഡികോഡിങ് ആയോട്ട സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വാസ്കുലർ സൊസൈറ്റി ഓഫ് കേരള ജൂലൈ 25 മുതൽ 27 വരെയും തിരുവനന്തപുരത്തെ ഹോട്ടൽ ഹിൽട്ടനിൽ “അയോട്ടിക് മാസ്റ്റർ ക്ലാസ് ഡി കോഡിങ് “എന്ന ഒരു നാഴികക്കല്ല് പരിപാടി സംഘടിപ്പിക്കും.

ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ അക്കാദമിക് കോൺഫറൻസിൽ” അയോട്ടിക് അന്യൂറിസം” കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ തന്ത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും ആയി രാജ്യത്ത് ഉടനീളവും വിദേശത്തുമുള്ള നൂറിൽ അധികം വാസ്കുലർ സർജന്മാരെ ഒരുമിച്ച് കൊണ്ടുവരും.

പ്രഭാഷണങ്ങൾ, കേസ് ചർച്ചകൾ, പ്രായോഗിക വൈദഗ്ധ്യ വികസന സെഷനുകൾ എന്നിവയിലൂടെ തീവ്രമായ പരിശീലനം വാഗ്ദാനം ചെയ്യുന്ന ഓപ്പൺ സർജിക്കൽ,മിനിമലി ഇൻവേഴ്സിവ് എൻഡോ വാസ്കുലർ ടെക്നിക്കുകളിൽ മാസ്റ്റർ ക്ലാസ് ശ്രദ്ധ കേന്ദ്രീകരിക്കും. 30 അധികം ദേശീയ അന്തർദേശീയ ഫാക്കൽറ്റികൾ പരിപാടിക്ക് നേതൃത്വം നൽകും. ജൂലൈ 27ന് തിരുവനന്തപുരത്തെ പ്രാൻ ആശുപത്രിയിൽ നടക്കുന്ന ഒരു പ്രായോഗിക വർക്ക്ഷോപ്പിൽ പരിപാടി അവസാനിക്കും. പങ്കെടുക്കുന്നവർക്ക് വിപുലമായ അയോട്ടിക് ഇന്റർവെൻഷനിൽ ട്രെയിനിങ് നൽകും.

ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോട്ടയിൽ ഉണ്ടാകുന്ന ഒരു വീക്കമാണ് “അയോട്ടിക് അനുറിസം”. പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെ പൊട്ടിപ്പോകുന്ന അവസ്ഥയാണെങ്കിലും ചികിത്സിച്ചില്ലെങ്കിൽ ആന്തരിക രക്തസ്രാവത്തിനും മരണത്തിനും കാരണമാകും. ഇതിന്റെ തീവ്രത വളരെ കൂടുതലാണെങ്കിലും പതിവ് പരിശോധനകളുടെ അഭാവം മൂലം ഈ അവസ്ഥ പലപ്പോഴും രോഗനിർണയം നടത്താൻ കഴിയാതെ പോകുന്നു.

ഈ ഗുരുതരമായ അവസ്ഥയുടെ ആദ്യകാല രോഗനിർണയം സുഗമമാക്കുന്നതിനായി VASK “beat before it bursts” എന്ന പേരിൽ രാജ്യവ്യാപകമായി ഒരു കമ്മ്യൂണിറ്റി അയോട്ടിക് അനൂറിസം സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് സൗജന്യ അബ്ഡോമിനൽ ഐയോട്ടിക് ന്യൂറിസം (AAA)സ്ക്രീനിംഗ് വാഗ്ദാനം ചെയ്യും.

2025 ഓഗസ്റ്റ് ആറിന് ദേശീയ വാസ്കുലർ ദിനത്തിൽ രാജ്യത്ത് ഉടനീളം ഉള്ള തിരഞ്ഞെടുത്ത വാസ്കുലർ സർജറി കേന്ദ്രങ്ങളിൽ ഈ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിക്കും. 65 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ പ്രത്യേകിച്ച് പുകവലിയുടെയോ ഹൃദയസംബന്ധമായ രോഗങ്ങളുടെയോ ചരിത്രമുള്ളവരിൽ നോൺ ഇൻവേർസിവ് അൾട്രാസൗണ്ട് ഇമേജിങ് ഉപയോഗിച്ച് അനൂറിസം നേരത്തെ കണ്ടെത്തുന്നതിനായി സ്ക്രീനിംഗ് ശ്രദ്ധ കേന്ദ്രീകരിക്കും.

പൊതുജന അവബോധവും രോഗി വിദ്യാഭ്യാസവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അയോട്ടിക് രോഗങ്ങളെയും ലഭ്യമായ ചികിത്സ ഓപ്ഷനുകളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സമർപ്പിത വെബ്സൈറ്റ്www.aorta.org.in-vask ആരംഭിക്കും ആയുള്ള വിശദമായ വിവരങ്ങളും രജിസ്ട്രേഷൻ ലിങ്കും വെബ്സൈറ്റിലൂടെ ആക്സസ് ചെയ്യാവുന്നതാണ്.

നൂതനാ വൈദഗ്ധ്യം നൽകി പ്രൊഫഷനലുകളെ സജരാക്കുകയും അവബോധത്തിലൂടെയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും പൊതുജനങ്ങളെ ശാക്തീകരിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ വാസ്ക്കുലർ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്ന VASK ന്റെ ഒരു സുപ്രധാന ചുവടുവെപ്പാണ് അയോട്ടിക് മാസ്റ്റർ ക്ലാസ്.

പ്രൊഫസർ ആർസി ശ്രീകുമാർ പ്രസിഡന്റ് വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ, ഡോക്ടർ സുനിൽ രാജേന്ദ്രൻ പ്രസിഡന്റ് വാസ്ക് ഡോക്ടർ സിദ്ധാർത്ഥ ബിശുനാഥൻ ട്രഷറർ നേഷൻ പി ഓർഗനൈസിംഗ് സെക്രട്ടറി, ഡോക്ടർ ജയേഷ് എസ് വർക്ക് ഷോപ്പ് കോഡിനേറ്റർ.

കൂടുതൽ വിവരങ്ങൾക്ക് പ്രൊഫസർ ആർ സി ശ്രീകുമാർ ഓർഗനൈസിങ് ചെയർമാൻ 9447157953

Leave a Reply

Your email address will not be published. Required fields are marked *