Advertisement

ഘന ശ്യാമ സന്ധ്യ 2025

അനശ്വര സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 29 നടത്തിവരാറുള്ള ഖന ശ്യാമ സന്ധ്യ എന്ന സംഗീത സംഗമം പതിവുപോലെ ഇത്തവണയും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

എംജി രാധാകൃഷ്ണൻ മലയാള ചലച്ചിത്രമേഖലയ്ക്കും ലളിത സംഗീതത്തിനും സമ്മാനിച്ച ഗാനങ്ങളിൽ നിന്നും ഒരുപിടി ഗാനങ്ങൾ കോർത്തിണക്കി എംജി രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഭാരത് ഭവനുമായി ചേർന്ന് സംഘടിപ്പിക്കുന്ന സന്ധ്യ 2025 ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ജി എസ് വിജയനും ചലച്ചിത്രനടൻ നന്ദലാലും നന്ദു മുഖ്യ അതിഥികൾ ആയിരിക്കും.

ചടങ്ങിന് ഭാരത് ഭവന് മെമ്പർ സെക്രട്ടറി ശ്രീ പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിക്കും പ്രശസ്ത ഗായകനായ കാവാലം ശ്രീകുമാർ ഹരിശങ്കർ രവിശങ്കർ ശ്രീരാം ഗോപാലൻ നായർ മണക്കാട് ഗോപൻ ശ്രീജിത്ത് ഐപിഎസ് അജയകുമാർ രാജലക്ഷ്മി നാരായണി എന്നിവർ വിവിധ ഗാന ആലാപനങ്ങളിലൂടെ ഗാനസന്ധ്യ ചടങ്ങിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *