Advertisement

ശ്രീ അയ്യ ഗുരു ഗുരുപൂജ മഹോത്സവം

പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക അനാചാരങ്ങളാൽ അന്ധകാരത്തിലാണ്ടിയിരുന്ന കേരള സമൂഹത്തെ ശുദ്ധീകരിക്കാൻ നിരവധി മഹത്തുക്കളെ വാർത്തെടുത്ത തൈക്കാട് അയ്യ ഗുരുവിന്റെ 116 മഹാസമാധി വാർഷികം ശ്രീ അയ്യാ മിഷന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 25 26 27 തീയതികളിൽ തൈക്കാട് മഹാസമാധി സ്ഥാനത്ത് വച്ച് ആദരിക്കുന്നു

25 7 2025 വൈകുന്നേരം അഗസ്ത്യ പരമ്പരയിലെ സമയ ആചാര രീതിയിലുള്ള ശ്രീചക്രപൂജ ഗുരു പരമ്പരയുടെ ആഭിമുഖ്യത്തിൽ നടക്കും. 26 7 25 വൈകുന്നേരം 6 30ന് ഗുരു അനുസ്മരണ സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും

അരുവിപ്പുറം ശിവക്ഷേത്ര മഠാധിപതി ബ്രഹ്മശ്രീ സാന്ദ്രനന്ദ സ്വാമികൾ കുളത്തൂർ സ്വയം പ്രകാശ ആശ്രമം പ്രതിനിധി ജ്യോതീന്ദ്രകുമാർ ചട്ടമ്പിസ്വാമി ആർ കെ ഡയറക്ടർ ഡോക്ടർ രാമൻ നായർ തുടങ്ങി ഈ ഗുരുപരമ്പരയിലെ വിവിധ ആശ്രമങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും

27 7 20185 രാവിലെ കാവടി എഴുന്നള്ളത്ത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും തുടർന്ന് മഹാസമാധിയിൽ വിവിധ പൂജകൾ കലശാഭിഷേകം അന്നദാനം വൈകുന്നേരം ഗുരുപൂജ വിഭൂതി വിതരണം എന്നിവ ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *