തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ISSER) തിരുവനന്തപുരം പതിമൂന്നാം ബിരുദധാര സമ്മേളനം 2025 ജൂലൈ 19 ആം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വിതുരയിലുള്ള ക്യാമ്പസിൽ വച്ച് നടത്തപ്പെടും
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോക്ടർ കൃഷ്ണ എം എൽ മുഖ്യ അതിഥിയായി പങ്കെടുത്ത് ബിരുദധാന പ്രസംഗം നടത്തും
ഇന്ത്യ ഗവൺമെന്റ് 2008 ൽ സ്ഥാപിച്ച പ്രമുഖ ശാസ്ത്ര വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായ ഐസർ തിരുവനന്തപുരം ആധുനിക ശാസ്ത്രത്തിലെ മികച്ച ഗവേഷണങ്ങളുമായി സംയോജിപ്പിച്ച് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിതമായതാണ്
ബയോളജി കെമിസ്ട്രി ഡാറ്റാ സയൻസ് മാത്തമാറ്റിക്സ് ഫിസിക്സ് എൻവയോൺമെന്റ് ആൻഡ് സസ്ടൈനബിലിറ്റി സയൻസസ് എന്നിങ്ങനെ 6 സ്കൂളുകളും അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലെയും രണ്ട് ഗവേഷണ കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു
ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും സ്വഭാവം വളരെ പരസ്പരബന്ധിതവും ഗവേഷണത്തിൽ ബിരുദ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നുമാണ്
ഡി വിദ്യാർഥികൾക്കും 15 എം എസ് ഗവേഷണ വിദ്യാർത്ഥികൾക്കും 76 എംഎസ്സി വിദ്യാർത്ഥികൾക്കും സെനറ്റ് ചെയർപേഴ്സണും ഡയറക്ടറുമായ പ്രൊഫസർ ജെ എൻ മൂർത്തി ബിരുദങ്ങൾ നൽകും
ബിരുദധാന വേളയിൽ ബിരുദം നേടുന്ന നിരവധി വിദ്യാർത്ഥികൾക്ക് കാലിഫോണിയ സർവ്വകലാശാല ഇന്ത്യന് സർവകലാശാല ജനീവ സർവകലാശാല മെൽബൺ സർവ്വകലാശാല തുടങ്ങിയ പ്രശസ്ത ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുടെ പ്രോഗ്രാമുകളിൽ ഇതിനകം സ്ഥാനം ലഭിച്ചിട്ടുണ്ട്
ബി എസ് എം എസ് ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി സയൻസസ് പ്രോഗ്രാമിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദധാനവും ഈ സമ്മേളനത്തിൽ നടക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ ഗവർനെസ്ബോ ർഡ് ചെയർപേഴ്സൺ പ്രൊഫസർ അരവിന്ദ് സമ്മാനിക്കും
ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനും ആഴത്തിലുള്ള ഗവേഷണ അനുഭവത്തിലും രാജ്യത്ത് ഉന്നതസ്ഥാനം സൃഷ്ടിക്കാൻ ഐസർ തിരുവനന്തപുരം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ അധ്യാപന രീതി വിദ്യാർത്ഥികൾക്ക് ശക്തമായ ഇൻഡസ് ഡിസി സ്വഭാവം ഉള്ള ഒരു വഴക്കമുള്ള പാഠ്യപദ്ധതി പ്രദാനം ചെയ്യുകയും അവർക്ക് വെല്ലുവിളി നിറഞ്ഞതും വൈവിധ്യപൂർണ്ണവുമായ പഠന അന്തരീക്ഷം നൽകുകയും ചെയ്യുന്നു വളരെ ലളിതമായി തുടങ്ങിയ ഐസർ വരും വർഷങ്ങളിൽ രാജ്യത്തെ തന്നെ ഏറ്റവും ഉന്നത കലാലയമായി മാറാനുള്ള മുന്നേറ്റത്തിലാണ്
Dr. Sainul Abideen p,IISER, Thiruvananthapuram 9496252786

















Leave a Reply