തിരുവനന്തപുരം കുന്നുകുഴി വാർഡിലെ തേക്കും റെസിഡൻസ് അസോസിയേഷന്റെ പത്തൊമ്പതാമത് വാർഷിക പൊതുയോഗം കുന്നുകുഴി കൗൺസിലർ മേരി പുഷ്പം ഉദ്ഘാടനം ചെയ്തു. യോഗത്തിന് പ്രസിഡന്റ് ടി ജ്യോതിഷ് കുമാർ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി തെക്കുമോ സുമേഷ് സ്വാഗതവും എം സി പി എസ് ജനമൈത്രി ബൈജു രാജ് ആശംസയും ഡോക്ടർ അരുൺകുമാർ കെ വി യോഗത്തിന് കൃതജ്ഞതയും പറഞ്ഞു
മുഖ്യമന്ത്രി സ്ഥലം എംഎൽഎ ഡിജിപി സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും തേക്കും ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സിറ്റി ട്രാഫിക് നോർത്ത് പോലീസ് സബ് ഡിവിഷനിൽ നിന്നും പോയിന്റ് അനുവദിച്ച് സ്ഥിരമായി ട്രാഫിക് പോലീസിനെ നിയോഗിക്കാത്ത നടപടിയോട് യോഗം അതൃപ്തി രേഖപ്പെടുത്തി.
2024 25ലെ പ്രവർത്തന റിപ്പോർട്ടും കണക്കും സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ചു.
രക്ഷാധികാരികൾ ഡോക്ടർ എൻ വിശ്വനാഥൻ ഡോക്ടർ എസ് അരുൺകുമാർ പ്രസിഡന്റ് ടി ജ്യോതിഷ് കുമാർ സെക്രട്ടറി സുമേഷ് വൈസ് പ്രസിഡന്റ് ജോയി കുര്യൻ ജോയിന്റ് സെക്രട്ടറി മാരായി രാജേന്ദ്രൻ ട്രഷററായി ഡോക്ടർ അരുൺകുമാർ കെ വി കൂടാതെ 11 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും 2025 26ലെ പുതിയ ടി ആർ ഒ ഭാരവാഹികളായും ഓഡിറ്ററായി ചന്ദ്രമോഹനേയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
















Leave a Reply