മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും 22 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റ് റിലീസ് ആയി
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ജി പ്രജിത് ആണ് ആശകൾ 1000 സംവിധാനം ചെയ്യുന്നത്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ
ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി നായക വേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം കാളിദാസ കൂട്ടുകെട്ട് ആഷിക് 1000 തിൽ നിറവേറുകയാണ്
ആശകൾ 1000 ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ- പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലൻ വി സി പ്രവീൺ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ഡി ഒ പി ഷാജി കുമാർ പ്രോജക്ട് ഡിസൈനർ ബാദുഷ എഡിറ്റർ ഷഫീഖ് പി വി മ്യൂസിക് സനൽ ദേവ് ആർട്ട് നിമേഷ് താനൂർ കോസ്റ്റ് അരുൺ മനോഹർ അരുൺ മനോഹർ മേക്കപ്പ് ഹസൻ വണ്ടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ് പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ്
ആശകൾ ആയിരത്തിന്റെ മറ്റു അപ്ഡേറ്റുകൾ തുടർനാളുകളിൽ പ്രേക്ഷകരിൽ ലഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു മലയാളം തമിഴ് സിനിമ മേഖലയിൽ കലാമൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയിറയിൽ ഒരുങ്ങുന്നത് എസ് ജെ സൂര്യാസംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ ജയസൂര്യ നായകനാകുന്ന കട്ടനാർ ദിലീപ് നായകനാകുന്ന ഭ ഭ ബ കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരവും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുമെന്ന് ഉറപ്പാണ്
















Leave a Reply