Advertisement

നെയ്യാർ മേള 2025

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ 14 വരെ നെയ്യാറ്റിൻകര ആറാലുംമൂട് ഗ്രൗണ്ടിൽ നടത്തുന്ന നെയ്യാർ മേള സീസൺടൺ നെയ്യാറ്റിൻകര താലൂക്കിലെ ചെറുകിട വ്യാപാര മേഖലയിലെ വ്യാപാരികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പൊതുജനമധ്യ പ്രദർശിപ്പിക്കുന്നതിനുള്ള വേദി കൂടിയാണ് നെയ്യാർ മേള.

ഇത്തരം ജനകീയ മേളകൾ സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പ്രോത്സാഹനം നൽകുന്നതിന് ആവശ്യമായ സഹകരണം സർക്കാർ തലത്തിൽ അംഗീകരിച്ചു കഴിഞ്ഞു. വ്യാപാരവും വിജ്ഞാനവും വിനോദവും കോർത്തിണക്കി നെയ്യാർ മേള നാടിന്റെ ആഘോഷമായി മാറിക്കഴിഞ്ഞു.

നൂറിൽപരം സ്റ്റാളുകളാണ് ഈ വർഷവും സജ്ജീകരിക്കുന്നത്. വ്യാപാര മേഖലയിലെ അപചയങ്ങളും കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ച് ചർച്ചകളും സിമ്പോസിയവും മുൻകാലങ്ങളിൽ എന്നപോലെ ഈ വർഷവും സംഘടിപ്പിക്കുന്നുണ്ട്.

ഇന്റർ കോളേജ് ഡാൻസ് മത്സരം വ്യാപാര രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കൽ ദൃശ്യമാധ്യമ അവാർഡ് മികച്ച റെസിഡൻസ് അസോസിയേഷൻ അവാർഡ് കുടുംബശ്രീ ഭക്ഷ്യമേള കാർണിവൽ മ്യൂസിക് ബാൻഡ് ഫാഷൻ ഷോ ഡിജെ നൈറ്റ് ലൈസർ പ്രതിഭകളെ ആദരിക്കൽ സ്കോളർഷിപ്പ് വിതരണം ഓണക്കോടി വിതരണം തുടങ്ങിയവ സംഘടിപ്പിക്കുന്നു.

14 ദിവസം സായാഹ്നങ്ങളിൽ വിവിധ കലാപാനി പാടികൾ സംഘടിപ്പിക്കുന്നു കെഎസ്ആർടിസിയുടെയും സ്പോൺസർമാരുടെയും സഹകരണത്തോടെ നെയ്യാറ്റിൻകര മുതൽ ആറാംമൂട് ഗ്രൗണ്ട് വരെ സൗജന്യ ബസ് സർവീസ് നടത്തുന്നതിനും ഈ വർഷം പദ്ധതിയുണ്ട്

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ

പ്രസിഡന്റ് പി ബാലചന്ദ്രൻ നായർ

സെക്രട്ടറി എം ഷാനവാസ്

ട്രഷറർ മണികണ്ഠൻ

നെയ്യാറ്റിൻകര ടൗൺ സെക്രട്ടറി കെ ആർ ഷാജി

Leave a Reply

Your email address will not be published. Required fields are marked *