ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന ശോഭാ ശേഖരന്റെ സ്മരണാർത്ഥം ശോഭ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
സാമൂഹിക പ്രതിബദ്ധത സ്ത്രീ ശാക്തീകരണം ശിശുക്ഷേമം ഭിന്നശേഷി ക്ഷേമം എന്നിവയിൽ ഏതെങ്കിലും പ്രേമയമാക്കി വനിതകൾ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്കാരം നൽകുന്നത്.
2023 2024 വർഷങ്ങളിൽ സംപ്രേഷണം ചെയ്ത ഡോക്കുമെന്ററി ടെലിഫിലിം ടെലിവിഷൻ പ്രോഗ്രാം എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഓരോ വർഷവും ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സംപ്രേഷണം ചെയ്തതാകണം പരിപാടി
പത്ര ടെലിവിഷൻ ചാനലുകളുടെ ഡിജിറ്റൽ സ്പേസിൽ വന്ന ഗ്രാമങ്ങളും പരിഗണിക്കും 2023 24 വർഷങ്ങളിൽ ജേതാക്കൾക്ക് 25001രൂപയും പ്രശസ്തിപത്രവും നൽകും.
എൻട്രികൾ പെൻഡ്രൈവിൽഷണ തീയതി വ്യക്തമാക്കുന്ന സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം സഹിതം 2025 ജൂലൈ 20ന് മുമ്പായി സെക്രട്ടറി പ്രസ് ക്ലബ് തിരുവനന്തപുരം ഒന്ന് എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് :04712331642
വാർത്താ സമ്മേളനത്തിൽ പ്രസ് പ്രസിഡന്റ് പി ആർ പ്രവീൺ സെക്രട്ടറി എം രാധാകൃഷ്ണൻ ശുപാർശകർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ ബി സോമ ശേഖരൻ നാടാർ എന്നിവർ പങ്കെടുത്തു.
















Leave a Reply