രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി 2026 ഒക്ടോബർ ഒന്നിനും 2027 മാർച്ച് ഒന്നിനും ആരംഭിക്കുന്ന ദേശീയ സെൻസസിനോടൊപ്പം ജാതി സെൻസസും നടത്തുമെന്ന് കേന്ദ്രസർക്കാർ തീരുമാനത്തെ വിശ്വാസ കർമ്മജരുടെ ദേശീയ സംഘടനയായ അഖില ഭാരതീയ വിശ്വകർമ മഹാസഭ സ്വാഗതം ചെയ്യുന്നു. കേരള സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ അടിയന്തരമായി പ്രസിദ്ധപ്പെടുത്തണമെന്നും സഭ ആവശ്യപ്പെടുന്നു
ജാതി സെൻസസിലൂടെ ഓരോ പൗരന്റെയും വസ്തുനിഷ്ഠമായ വിവരങ്ങൾ യാഥാർത്ഥ്യങ്ങൾ സമഗ്രമായി ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്ത് തയ്യാറാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സഭ ആവശ്യപ്പെടുന്നു. ആയതിന് 1931ൽ നടപ്പാക്കിയ ജാതി സെൻസസ് മാതൃക നടപ്പാക്കിയാൽ മാത്രമേ വിശ്വകർമ്മജൻ അടക്കമുള്ള പിന്നോക്ക വിഭാഗത്തിന്റെ പൂർണ്ണമായ സ്ഥിതി വിവരകണക്ക് ശേഖരിക്കാനാകൂ
വിവിധ ജാതി മതം വർണ്ണം ഭാഷ വേഷം പ്രദേശം ഏറെ വ്യത്യസ്തതകൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് അധികാരങ്ങളും പദവികളും കയ്യടക്കി വെച്ചിരിക്കുന്ന സ്വർണ്ണ കുത്തക അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഭരണഘടനയിൽ എല്ലാ സമുദായങ്ങൾക്കും അർഹമായ മതിയായ പ്രാധിനിത്യം ഉറപ്പാക്കുന്നതിനുള്ള സംഭരണ വ്യവസ്ഥ മൗലിക അവകാശങ്ങൾ കൊപ്പം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരായ നിലപാടാണോ ജാതി സെൻസസിനെ എതിർത്തുകൊണ്ട് കേരളത്തിലെ പ്രബല സമുദായ സംഘടന സ്വീകരിക്കുന്നത്
ജാതി സെൻസസ് നടന്നു കഴിഞ്ഞാൽ വെട്ടിപ്പിടിച്ച അധികാരവും പദവിയും സമ്പത്തും ഭൂമിയും ആരൊക്കെയാണ് കൈവശം വെച്ചിരിക്കുന്നത് എന്ന് പൊതുസമൂഹം തിരിച്ചറിയുമെന്ന ഭയമാണോ ജാതി സെൻസസിനെ എതിർക്കുന്നത്. ഇത്തരം നിലപാടുകൾ സമൂഹത്തിൽ പരസ്പര വിദ്വേഷം വളർത്താൻ ഉപകരിക്കും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയണം
അധികാരത്തിൽ നിന്നും ഉന്നത പദവികളിൽ നിന്നും പിന്തള്ളപ്പെട്ട പിന്നോക്ക വിഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരെ കണ്ടെത്താനും അവർക്ക് ആവശ്യമായ പരീക്ഷ നൽകാനും ഭരണഘടനയുടെ ആർട്ടിക്കിൾ 340 വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരം രൂപീകരിച്ച കാക്ക കല്ലേക്കർ കമ്മീഷൻ ബിപി മണ്ഡൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകളിൽ ജനസംഖ്യയിൽ മഹാഭൂരിപക്ഷവും അധികാരത്തിൽ നിന്നും ഉന്നത പദവികളിൽ നിന്നും പുറത്താണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനുള്ള പരിഹാരമാർഗമായി ജാതി സെൻസസ് നിർബന്ധമായും നടപ്പാക്കണം എങ്കിൽ മാത്രമേ ജാതീയതയുടെ പേരിലുള്ള അപ്രമാദിത്വം അവസാനിക്കു
പത്രസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ ടി എൻ രാജൻ ജനറൽ സെക്രട്ടറി രമേഷ് കുമാർ എം എസ് ആചാരി ട്രഷറർ രതീഷ് തേക്കട ഉപാധ്യക്ഷൻ മാരായ എ കെ സുകുമാരൻ കിളികൊല്ലൂർ ശിവപ്രസാദ് കെ സുന്ദരേശൻ ആണ്ടൂർക്കോണം ജയൻ എന്നിവർ പങ്കെടുത്തു.
















Leave a Reply