ജീവിത സാഹചര്യങ്ങളും സാങ്കേതിക മേഖലയിലെ ദുരിതഗതിയിലുള്ള കുതിപ്പും മനുഷ്യജീവിതത്തിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ്. ഗാഡ്ജെറ്റുകളുടെ വ്യാപകമായ ദുരുപയോഗവും ലഹരിവസ്തുക്കളും താളം തെറ്റിച്ചു കൊണ്ടിരിക്കുന്നത് കൂടുതലും കുട്ടികളുടെ ഭാവിയെയാണ്. അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ഉപദേശങ്ങളെക്കാളും ശകാരങ്ങളെക്കാളും അനിവാര്യം അവരെ മനസ്സിലാക്കുകയും അതിനനുസരിച്ച് സ്നേഹത്തോടെയുള്ള ഇടപെടലുകളും ആണ്. ഈ പശ്ചാത്തലത്തിലാണ് അസറ്റ് പേരാമ്പ്രയും കെ എസ് ടി യുവും സംയുക്തമായി ഡ്രീംസ് പദ്ധതി വിഭാവനം ചെയ്തത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികൾക്കാണ് ഡ്രീംസിലൂടെ രൂപം നൽകിയിരിക്കുന്നത്. വിദഗ്ധ പരിശീലനം നൽകി സംസ്ഥാനതലത്തിൽ 100 പേരെയും ജില്ലാതലങ്ങളിൽ ആയിരം പേരെയും തയ്യാറാക്കിയെടുക്കുക,സംസ്ഥാനത്ത് ഉടനീളം ഡ്രീംസ് ക്ലബ്ബുകൾ രൂപീകരിക്കുക,ബിഹേവിയർ വാക്സിൻ നൽകി വിദ്യാർഥി ശാക്തീകരണം നടത്തുക, ആൾട്ടർനേറ്റീവ് ഗെയിമിലൂടെ വിദ്യാർഥികളെയും രക്ഷിതാക്കളെയുംസക്രി യരാക്കി മാറ്റുക, സംസ്ഥാനതല മത്സരങ്ങൾ സെമിനാറുകൾ കുട്ടികളുടെ പാർലമെന്റുകൾ യാത്രകൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിവയാണ് ഡ്രീംസ് വിഭാവനം ചെയ്യുന്നത്.
സംസ്ഥാന തല മത്സരങ്ങൾ സെമിനാറുകൾ കുട്ടികളുടെ പാർലമെന്റുകൾ യാത്രകൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിവയാണ് ഡ്രീംസ് വിഭാവനം ചെയ്യുന്നത് ഇതിന്റെ വാർഷിക കലണ്ടർ തയ്യാറാക്കി കഴിഞ്ഞു ഫെബ്രുവരി അവസാനവാരത്തിൽ സംഘടിപ്പിക്കുന്ന സമാപന ചടങ്ങിൽ പദ്ധതി അവലോകനവും വിവിധ മേഖലകളിലെ ജേതാക്കൾക്ക് അംഗീകാരവും നൽകുന്നതാണ്
ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി പേരാമ്പ്ര
പ്രസിഡന്റ് കെ എം അബ്ദുള്ള കെ എസ് ടി യു
ജനറൽ സെക്രട്ടറി നസീർ നൊച്ചാട്
പ്രോജക്ട് കോഡിനേറ്റർ എ പി അസീസ്
ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി
കൂടുതൽ വിവരങ്ങൾക്ക് 9995003333,9447634394
















Leave a Reply