തിരുവനന്തപുരം: 2009 ൽ സൊസൈറ്റി നിയമപ്രകാരം ഇന്ത്യയിൽ സ്ഥാപിതമായ ഒരു സന്നദ്ധ സംഘടനയാണ് പ്രവാസി ലീഗൽ അഥവാ പി എൽ സി. വിദേശങ്ങളിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാരുടെയും വിദേശത്തുനിന്ന് മടങ്ങി വരുന്നവരുടെയും പ്രശ്നങ്ങൾക്ക് നാട്ടിലും വിദേശത്തും നിയമപരമായ മാർഗങ്ങളിൽ കൂടി പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടനയാണ് പി എൽ സി. ഇന്ത്യയിലെയും വിദേശത്തേയും സർക്കാർ സംവിധാനങ്ങൾ കൗൺസിലർ ഇടപെടലുകൾ കോടതികൾ തുടങ്ങി സാധ്യമായി എല്ലാ നിയമപരമായ മാർഗങ്ങളിൽ കൂടിയും പ്രശ്നപരിഹാരത്തിന് പ്രവാസി ലീഗൽ ശ്രമിക്കുന്നു.
പ്രവാസി ലീഗൽ സെല്ലിന്റെ കേരള ചാപ്റ്റർ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രവാസി നീറ്റ് 2025 സംഘടിപ്പിക്കുന്നു. ജൂൺ 28ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഒരു മണി മുതൽ 6 വരെ തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വൈ എം സി എ കെ സി ഈപ്പൻ ഹാളിലാണ് സംഗമം
പരിപാടിയെ തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് മേജർ ശശാങ്കുരുപാടി ഉദ്ഘാടനം ചെയ്യും കേരള ചാപ്റ്റർ ചെയർമാനും മുൻജില്ല ജഡ്ജി മുൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മോഹനദാസ് അധ്യക്ഷത വഹിക്കും
തിരുവനന്തപുരം സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ശ്രീ എസ് ഷംനാദ് മുഖ്യപ്രഭാഷണം നിർവഹിക്കും. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ പ്രൊഫസർ എസ് ഇരുതയ രാജൻ നോർക്ക റൂട്ട്സ് ജനറൽ മാനേജർ ശ്രീമതി പ്രവാസി ക്ഷേമ ബോർഡ് ഫിനാൻസ് മാനേജർ ശ്രീജയകുമാർ എന്നിവർ വിശിഷ്ട അതിഥികൾ ആയിരിക്കും.
സുപ്രീംകോടതി അഭിഭാഷകനും പി എൽ സി ഗ്ലോബൽ പ്രസിഡണ്ടുമായ അഡ്വക്കേറ്റ്യ്കൈ ജോസ് എബ്രഹാം പ്രവാസി ലീഗൽ സെല്ലിന്റെ ലക്ഷ്യവും ദൗത്യവും വിശദീകരിക്കും. സാമൂഹിക പ്രവർത്തക ഷീബ രാമചന്ദ്രൻ സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ജനറൽ സെക്രട്ടറി ജോസ് കൈതാരത്ത് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ എന്നിവർ ആശംസകൾ നേരും.
പി എൽ സി രൂപീകരിച്ച 2009 മുതൽ 2025 വരെയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ലഘുലേഖയുടെ പ്രകാശനം പി എൽ സി സൗദി ചാപ്റ്ററിന്റെ ഔപചാരികമായ ഉദ്ഘാടനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും
തുടർന്ന് വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന പാനൽ ചർച്ചയും ഓപ്പൺ ഫോറവും ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേദന മോഷണം നിയമപരവും ഭരണപരവും നയതന്ത്ര വരവുമായ വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തും
വിദേശ തൊഴിൽ ദാദാക്കൾ വേദനവും സേവന അനന്തര ആനുകൂല്യങ്ങളും നൽകാത്ത സാഹചര്യങ്ങളിൽ അവ ഇന്ത്യയുടെ നിലവിലുള്ള നിയമപരവും നയതന്ത്രപരവുമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെ നേടിയെടുക്കാം എന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കും.
സൗദി അറേബ്യയിലെ നാസർ എൽ എസ് അൽ ഹജ്ജിരി കോർപ്പറേഷനിലെ 140 തൊഴിലാളികളുടെ സേവന അനന്തര സർവീസ് ആനുകൂല്യങ്ങൾ നൽകാതെ വഞ്ചിച്ച കേസ് ആയിരിക്കും പ്രത്യേക ഫോക്കസ്.
ചർച്ചയും ഓപ്പൺ ഫോറവും പി എൽ സി ഗ്ലോബൽ പ്രസിഡന്റും സുപ്രീംകോടതി അഭിഭാഷകനുമായ ജോസ് അബ്രഹാം മോഡറേറ്റ് ചെയ്യും
പ്രവാസി ലീഗൽ സൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ആർ മുരളീധരൻ ട്രഷറർ തൽഹദ് പൂവച്ചൽ ഭരണസമിതി അംഗങ്ങളായ നിയാസ് പൂജപ്പുര അനിൽകുമാർ നന്ദഗോപകുമാർ ബെന്നി പെരികിലത്ത് ജിഹാംഗീർ ശ്രീകുമാർ ബഷീർ ചേർത്തല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും
അഡ്വക്കേറ്റ് ആർ മുരളീധരൻ ജനറൽ സെക്രട്ടറി പ്രവാസി ലീഗൽ മൊബൈൽ:9562916653
















Leave a Reply