Advertisement

കേരള ഓട്ടോമൊബൈൽസും മിൽമയും കൈകോർക്കുന്നു

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരക്ക് അടുത്ത് ആറാലുംമൂട് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ(MILMA) മിൽമയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തു നിർമിച്ച ഐസ്ക്രീം കാർട്ടുകളുടെ വിപണന ഉദ്ഘാടനവും താക്കോൽ കൈമാറ്റവും(KAL) പുതുതായി വികസിപ്പിച്ചെടുത്ത 3 ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് ലോഞ്ചും വ്യവസായ കയർ നിയമവും മന്ത്രി ശ്രീ പി രാജീവ് നിർവഹിച്ചു.

മൃഗസംരക്ഷണ ക്ഷീരസന വകുപ്പ് മന്ത്രി ചിഞ്ചു റാണി താക്കോൽ സ്വീകരിച്ചുകൊണ്ട് ഐസ്ക്രീം കാർഡുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എം മുഹമ്മദ് അനീഷ് ഐഎഎസ് മുഖ്യ അതിഥിയായി പങ്കെടുത്തു

മിൽമ ചെയർമാൻ ശ്രീ കെ എസ് മണി മുഖ്യപ്രഭാഷണം നടത്തി. മിൽമ മാനേജിംഗ് ഡയറക്ടർ ശ്രീ ആസിഫ് കെ യൂസഫ് ഐഎഎസ് വ്യവസായ വകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീമതി ആനി ജൂല തോമസ് ഐഎഎസ് നെയ്യാറ്റിങ്കര മുൻസിപ്പൽ ചെയർമാൻ രാജ് മോഹൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ റാണി തിരുവനന്തപുരം ചെയർമാൻ വത്സലൻപിള്ള ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത് കുമാർ അതിയന്നൂർ മുനിസിപ്പൽ കൗൺസിലർ അജിത കെഎസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *