വിതുര പൊന്മുടി വിനോദസഞ്ചാരങ്ങളിലേക്ക് ശനി ഞായർ ദിവസങ്ങളിലേക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു മാനദണ്ഡവും കൂടാതെ വാഹനങ്ങൾ ചീറി പായുകയാണ് ഇതുകാരണം കാൽനടയാത്രക്കാർക്കും മറ്റുള്ളവർക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അപകടങ്ങൾ പതിവാണ് ഇവിടെ.
പൊലീസിന്റെ നിഷ്ക്രിയത ഇവിടെ പ്രകടമാണ്. യുവാക്കൾ മദ്യപിച്ചു മറ്റു ലഹരിക്ക് അടിമയായും ടൂവീലറുകളിൽ അമിതവേഗത്തിൽ പോകുന്നത് കാൽനറ യാത്രക്കാർക്ക് ആപത്ത് ഉണ്ടാക്കുന്നു. പൊലീസും സർക്കാരും വേണ്ട നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകനും കോൺഗ്രസ് ആര്യനാട് ജനറൽ സെക്രട്ടറിയുമായ അജുകേ മധു അറിയിച്ചു
പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
തിരക്ക് കുറയ്ക്കുന്നതിനും എന്നാൽ ടൂറിസത്തിന് കോട്ടം തട്ടാത്ത രീതിയിലുള്ള നിയമങ്ങളും ആണ് പ്രദേശവാസികളും സഞ്ചാരികളും ആഗ്രഹിക്കുന്നത്
















Leave a Reply