Advertisement

തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ അർദ്ധരാത്രിയിൽ മോഷണശ്രമം, പോലീസ് പെട്രോളിങ് ശക്തിപ്പെടുത്തുക

തിരുവനന്തപുരം: കുന്നുകുഴി തേക്കുംമൂട് ബുധനാഴ്ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന് പരാജയപ്പെട്ടു.

ബുധനാഴ്ച പുലർച്ചെയും ഒന്നരയോടെയാണ് കുന്നുകുടി തേക്കമ്മൂട് ടി ആർ എ 131 രാജേന്ദ്രന്റെ വീട്ടിൽ ജനൽ കമ്പി വളച്ച് മോഷണശ്രമം നടന്നത് രാജേന്ദ്രന്റെ മകൻ രാകേഷും കുടുംബവും ആണ് സംഭവ വീട്ടിൽ ഉണ്ടായിരുന്നത് പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നത് പോലുള്ള ശബ്ദം കേട്ടാണ് രാകേഷും കുടുംബവും ഉണർന്നത്ആരെയും ജനാല വഴി നോക്കിയിട്ട് കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്ക് പോകവേ വീട്ടിലെ പുറകുവശത്തെ സെൻസർ രണ്ടുമൂന്നു തവണ കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.

സമീപത്തെ ജനാലയുടെ പലക പൊളിക്കുന്ന പോലുള്ള ശബ്ദവും കേട്ടു വന്നു നോക്കിയപ്പോൾ ജനറൽ കമ്പി വളച്ചിരിക്കുന്നു. ഉടൻതന്നെ ഫോണിലൂടെ പോലീസിൽ വിവരമറിയിച്ചു തുടർന്ന് ഒച്ച ഉണ്ടാക്കിയതോടെ കള്ളൻ ചാടി രക്ഷപ്പെട്ടു.

ജനാലയുടെ കമ്പിയുടെ ഒരു ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഉളിക്കു സമാനമായ ഉപകരണം കൊണ്ടാണ് മോഷ്ടാവ് ജനറൽ കമ്പി അറുത്തു മാറ്റിയിരിക്കുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സംഭവസ്ഥലത്ത് എത്തി പോലീസ് അന്വേഷണം ഊർജിതംആക്കി. പോലീസ് അന്വേഷണം നടത്തണമെന്നും രാത്രികാല പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും തേക്കുമൂട് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറിയും പ്രസിഡണ്ടും പോലീസിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *