ജില്ലാ ഭാരവാഹികളും എൽഡിഎഫ് കൺവീനറും നിയോജകമണ്ഡലം ഭാരവാഹികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നു.
കേന്ദ്രത്തിൽ ബിജെപി സർക്കാരിന്റെയും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെയും ഭാഗമായി സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുന്നവർ സാധാരണ പ്രവർത്തകരെ അറിയാതെ പോകുന്നു കേന്ദ്രത്തിൽ അധികാരം പങ്കിടുന്നുമായുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പറയുന്ന സംസ്ഥാന പ്രസിഡന്റ് മാത്യു തോമസ് എംഎൽഎയും മന്ത്രിയായ കൃഷ്ണൻകുട്ടിയും തങ്ങളുടെ സ്ഥാനമാനങ്ങൾ നിലനിർത്താനുള്ള തത്രപ്പാടിലാണ്.
ബിജെപിക്കെതിരെ ദേശീയ തലത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം ആകട്ടെ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് പുതിയ പാർട്ടി രൂപീകരിക്കേണ്ടി വന്നാൽ മന്ത്രിസ്ഥാനം പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെടുമെന്ന് ഭയമാണ് ഇത് അനന്തമായി നീളുന്നുവെന്ന് പാർട്ടി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുകയാണ് ഇരുവരും
മുഖ്യമന്ത്രി പിണറായി വിജയനോടുള്ള മന്ത്രി കൃഷ്ണൻകുട്ടിയുടെ വിധേയത്ത്വത്തിന് കാരണവും ഇതാണെന്നും അതുകൊണ്ടുതന്നെയാണ് പ്ലാറ്റിമടയിലെ ഗോളാ കമ്പനി അടച്ചുപൂട്ടുവാൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കൃഷ്ണൻകുട്ടി പാലക്കാട് വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിനെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതെന്നും ആരോപിച്ചു
അധികാര കസേര നിലനിർത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രസിഡന്റ് മാത്യു തോമസ് എംഎൽഎയും പരിശ്രമിക്കുമ്പോൾ നാളിതുവരെ ഉയർത്തിപ്പിടിച്ച് സോഷ്യലിസ്റ്റ് ദർശനങ്ങൾ ഉപേക്ഷിച്ച ഇവർ മുതലാളിത്തം നടപ്പിലാക്കുവാൻ ശ്രമിക്കുന്നവരുടെ കുഴൽ ഊത്തുകാരായി മാറിയിരിക്കുന്നു
ഇതിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കുടുംബക്കാരും ബിജെപിക്കാരും സിപിഎമ്മുകാരും ചേക്കേറിയതും പാർട്ടി പ്രവർത്തകർ പെരുവഴിയിൽ തള്ളപ്പെട്ടതും ഫോൺ വിളിച്ചാൽ എടുക്കാത്ത നേതാക്കന്മാർക്ക് സാധാരണ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ സമയമില്ല
പാർട്ടിയെ സംരക്ഷിക്കുവാൻ ജോലിയും നീരും കൊടുത്തവർ പലവഴി പോയിട്ടും തളരാതെ പിടിച്ചുനിന്ന പ്രവർത്തകരെ ഒറ്റുകൊടുക്കുന്ന ഈ നേതാക്കന്മാർ രാഷ്ട്രീയ ചരിത്രത്തിൽ നിന്നും തമസ്കരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ നേതാക്കളുടെ നിലപാടുകൾക്കെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനദ്രോഹനിർപാടുകൾക്കെതിരെയും ജനതാദൾ എസ് ജില്ലാ ഭാരവാഹികൾ നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ നിയോജക മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ അംഗത്വം എടുത്തു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. 2028 ജൂൺ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ടയുടെ അധ്യക്ഷതയിൽ ചേരുന്ന ലയന സമ്മേളനം അഡ്വക്കേറ്റ് മോൺസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു കുരുവിയോട് സുരേഷ് നിയോജകമണ്ഡലം പ്രസിഡന്റ് അരുവിക്കര.
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ
പള്ളിച്ചൽ വിജയകുമാർ ജില്ലാ സെക്രട്ടറി ജനറൽ എസ്
വെള്ളനാട് രവികുമാർ എൽഡിഎഫ് കൺവീനർ
കുറ്റിച്ചൽ ചന്ദ്രബാബു ജില്ലാ വൈസ് പ്രസിഡന്റ് ജെഡിഎസ്
കുരുവിയോട് സുരേഷ് നിയോജകമണ്ഡലം പ്രസിഡന്റ് അരുവിക്കര
















Leave a Reply