Advertisement

പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ (PTM)NAAC അക്രഡിറ്റേഷൻ തിളക്കത്തിൽ

തിരുവനന്തപുരം :കോവളം നിയോജക മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള എൻ എസി ആക്രിഡിറ്റേഷൻ നേടിയിരിക്കുന്നു.രണ്ട് വർഷത്തെ ബിഎഡ് കോഴ്സ് ആണ് ഇവിടെ നടത്തിവരുന്നത്.

കേരളത്തിൽ ട്രെയിനിങ് കോളേജുകളിൽ എണ്ണപ്പെട്ട സ്ഥാപനങ്ങൾക്ക് മാത്രമേ അംഗീകാരമുള്ളൂ എന്നത് സ്ഥാപനത്തിന്റെ തിളക്കം കൂട്ടുന്നു.

ഈ അംഗീകാരം കലാലയത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ കോട്ടുകാൽ ഗ്രാമത്തിലെ വീട് ദത്തെടുക്കൽ,കോട്ടുകാൽ മ്യൂസിയം, കോട്ടുകാൽ ഗ്രാമത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപന നിലവാരത്തിന്റെയും വിദ്യാർത്ഥി പിന്തുണ സംവിധാനം എന്നിവ സമഗ്രമായി വിലയിരുത്തിയശേഷം എൻ എ എസി വിദഗ്ധരുടെ സംഘം സ്ഥാപനത്തിന് കൂടിയുള്ള ഔദ്യോഗിക അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.

വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം പിജി പ്രോഗ്രാം എന്നീ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസം മേഖലയിലേക്ക് കോളേജിനെ ഉയർത്തുകയാണ് ലക്ഷ്യം എന്ന് വാർത്താ സമ്മേളനത്തിൽ കോളേജ് മാനേജ്മെന്റ് അറിയിച്ചു.

അഭിലാഷ് ഡി എസ് ചെയർമാൻ ഡോക്ടർ ബിജുഷ വി മാനേജർ പ്രൊഫസർ ഡോക്ടർ അഡ്വൈസർ കൃഷ്ണൻ പ്രിൻസിപ്പൽ ശ്രീമതി ഇന്ത്യ ആർ എസ് ശ്രീ കിരൺ ലാൽ എസ് എസ് വൈസ് പ്രിൻസിപ്പൽ ശ്രീ ജയപ്രസാദ് എം ആർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *