തിരുവനന്തപുരം :ആഗോള കലാ സാംസ്കാരിക പ്രസ്ഥാനമായ ഭാവലയയുടെ( ഭാവലയ ആർട് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ) ബാനറിൽ ലഹരിക്കതിരെ ഒരുക്കിയ ചിത്രം “പാറു” തൈക്കാടുള്ള ഗണേശൻ സൂര്യ നാടക കളരിയിൽ ജൂൺ 13ന് വൈകുന്നേരം 5 മണിക്ക് പ്രദർശിപ്പിക്കും.
ആഗോള പ്രവാസി മലയാളി സംഘടനയായ ഫെഡറേഷൻ ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ആദ്യപ്രദർശനം കലാസ്നേഹിയും ശാസ്ത്രജ്ഞനുമായ കൃഷ്ണമൂർത്തിയാണ് ഉദ്ഘാടനം ചെയ്യുക. ഭാവലയയുടെ സ്ഥാപകനും ചെയർമാനും മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോക്ടർ രത്നകുമാർ മുഖ്യപ്രഭാഷണം നടത്തും.
37 മിനിറ്റ് ദൈർഘ്യമുള്ള സിനിമ പ്രവാസലോകത്ത് കുടുംബം നേരിടേണ്ടിവരുന്ന അതീവ സംഘർഷഭരിതമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പാറു.ലോകമിന്ന് അഭിമുഖീകരിക്കുന്ന ലഹരി എന്ന വൻ വിപത്തിനെതിരെയുള്ള താക്കീത് കൂടിയാണ്ഒരു വിപത്ത് അത് വ്യക്തിപരമായി ബാധിക്കുന്നത് വരെ പ്രതിഷേധിക്കാത്ത സമൂഹത്തിന്റെ കാപട്യത്തിന് കണ്ണാടിയായി മാറുന്ന അനുഭവമായിരിക്കും.
നമ്മുടെ സഹജീവികളോട് നമ്മൾ പുലർത്തേണ്ട ആത്മാർത്ഥതയുടെയും പ്രതിബദ്ധതയുടെയും ആഹ്വാനം കൂടിയാകുമെന്നും നിർമാതാക്കളായ ഡോക്ടർ ജയകുമാർ,സി പ്രൈഡ് MD മുഹമ്മദ് അമീൻ, നൂർ പ്രസ്റ്റീജ് MD സജിമോൻ ജോർജ് എന്നിവർ പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷന്റെ പ്രമുഖ നേതാക്കൾ പ്രദർശനത്തിൽ പങ്കെടുക്കും.
പാറുവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രമുഖ മാധ്യമപ്രവർത്തകൻ കബീർ യൂസഫാണ്. രാജൻ, സുന്ദരൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു. അമർഷ,കിരൺ,ഹരിപ്രസാദ് എന്നിവരെ കൂടാതെ വിനോദ്, രാഘവൻ, ജയൻ കാഞ്ഞങ്ങാട് എന്നിവരാണ് മറ്റു നടി നടന്മാർ.
വിഷ്ണു വേണുഗോപാൽ ആണ് ക്യാമറ.നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പി സി ആണ് ചിത്ര സംയൂജനം. സീമ സുമ സുന്ദരൻ സഹ സംവിധായകയും ഇന്ദു ബാബുരാജ് ക്രിയേറ്റീവ് കൺസൾട്ടന്റമാണ്.
പാക്കിസ്ഥാൻ കലാകാരി അസ അലി ആണ് മേക്കപ്പ്. ഇന്ത്യൻ സ്കൂൾ മലയാളവിഭാഗം മേധാവി കലാ സിദ്ധാർത്ഥ രചിച്ച കവിത അർച്ചന വിജയകുമാർ ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു.
പശ്ചാത്തല സംഗീതം ഗൗതമവും റെക്കോർഡിങ് കൃഷ്ണനും ഡബ്ബിങ് മെലഡിയും നിർവഹിച്ചിരിക്കുന്നു ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കളായ കീർത്തന ദീപിക മഹേഷ് ശ്രീരാഗ ദിനേശ് ഹർജി ദേവാഗത മനോജ് എന്നിവരും ഭാഗമായി പ്രവർത്തിച്ചിരിക്കുന്നു.
ഡോക്ടർ ജയൻകുമാർ (ഫൗണ്ടർ ആൻഡ് ചെയർമാൻ )ഭാവലയ ഗ്ലോബൽ ചെയർമാൻ വേൾഡ് മലയാളി ഫെഡറേഷൻ.
കൂടുതൽ വിവരങ്ങൾക്ക് ഭാവലയ ആർട്ട് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ 9048022593
















Leave a Reply