രാജ്യത്തെ ചെറുകിട വ്യാപാര മേഖല സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്.ഒരുവശത്ത് ആഭ്യന്തര കുത്തകകൾ റീട്ടെയിൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു മറുവശത്ത് ഓൺലൈൻ ഭീമന്മാരുടെ കടന്നുകയറ്റം. ഇതിനൊരു തടയിട്ടില്ലെങ്കിൽ പരമ്പരാഗത വ്യാപാര മേഖല തകർന്ന് തരിപ്പണമാകും. ലക്ഷക്കണക്കിന് ആളുകൾ തൊഴിലില്ലാത്തവരായി മാറും കോടിക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകും.
സർക്കാരിന്റെ കൈത്താങ്ങ് ഇല്ലാതെ ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികൾക്ക് പിടിച്ചുനിൽക്കാൻ ആവില്ല എന്നാൽ വ്യാപാരികളെ ചേർത്തു പിടിക്കേണ്ടതിനു പകരം അവർക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ച് ഏൽപ്പിക്കുകയാണ്ന്ദ്രസർക്കാർ ചെയ്യുന്നത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേട്ടിട്ട് വാടകയ്ക്ക് മേലുള്ള ജിഎസ്ടി വ്യാപാരിയുടെ തലയിൽ കെട്ടിവച്ച നിബന്ധന
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള വാടക റിവേഴ്സ് റീചാർജ് മെക്കാനിസത്തിന് കീഴിൽ കൊണ്ടുവരാൻ 54 മത് ജി എസ് ടി കൗൺസിൽ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം വാടക കൈപ്പറ്റുന്ന കെട്ടിട ഉടമയ്ക്ക് രജിസ്ട്രേഷൻ ഇല്ലെങ്കിലും വ്യാപാരി വാടകയ്ക്ക് മേൽ 18% ജി എസ് ടി അടയ്ക്കണം. ചുരുക്കിപ്പറഞ്ഞാൽ നികുതി അടയ്ക്കുവാനുള്ള ബാധ്യതയും ഇൻവോയ്സ് തയ്യാറാക്കേണ്ട ബാധ്യതയും കെട്ടിട ഉടമയിൽ നിന്നും വ്യാപാരിയിലേക്ക് കൈമാറ്റപ്പെട്ടു. കേരളത്തിലെ 4 ലക്ഷത്തിന് മുകളിൽ വരുന്ന ജി എസ് ടി രജിസ്ട്രേഷനുള്ള വ്യാപാരികളെ ഇത് വലിയ തോതിൽ ബാധിക്കും. ജി എസ് ടി രജിസ്ട്രേഷൻ ഉള്ള വ്യാപാരി ഇത് വലിയ തോതിൽ ബാധിക്കും. ജിഎസ്ടി നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാൻ കോമ്പൗണ്ടിംഗ് സമ്പ്രദായം തിരഞ്ഞെടുത്തവരും ഇതിൽനിന്ന് മോചിതരല്ല എന്നത് ഒട്ടും ആശ്വാസകരമല്ല. ചുരുക്കിപ്പറഞ്ഞാൽ ഈ തീരുമാനം കേരളത്തിലെ ചെറുകിട വ്യാപാര മേഖലയെയും ഹോട്ടൽ വ്യവസായികളെയും പ്രതിസന്ധിയിലാക്കും. ഇത് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം
മറ്റൊരു പ്രധാന വെല്ലുവിളി കുത്തകകളുടെയും ഓൺലൈൻ ഭീമന്മാരുടെയും കടന്നുകയറ്റമാണ് ഇത് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും അതെല്ലാം പാഴ്വാക്കായി. ഓൺലൈൻ വ്യാപാരത്തിന് സെസ്ഏ ർപ്പെടുത്താൻ സർക്കാർ തയ്യാറാകണം.
രാജ്യത്തെ കൂടിക്കിണക്കിന് വരുന്ന ചെറുകിട വ്യാപാരികൾക്ക് കുത്തുകളിൽ നിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം. കോർപ്പറേറ്റുകളെയും ചെറുകിട വ്യാപാരികളെയും രണ്ടായി കാണാൻ സർക്കാർ തയ്യാറാകണം. കെട്ടിട വാടകയുടെ ജിഎസ്ടി ബാധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവച്ച് ഉൾപ്പെടെയുള്ള വ്യാപാര വിരുദ്ധ നയങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നവംബർ 7ന് രാജഭവൻ മാർച്ച് നടത്തുവാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത്

















Leave a Reply